ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കഴിഞ്ഞ മാസം ഉണ്ടായ പാകിസ്ഥാൻ ഡ്രോണ്‍ ആക്രമണത്തെ തുടന്ന് വ്യോമസേനയുടെ പ്രതിരോധം ശക്തമാക്കുന്നു. ഇതിനായി 10 ആന്റി ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ഇതിന്റെ നിര്‍മാണത്തിനായി ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് വ്യോമസേന അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ഈ മാസം തന്നെ ടെന്‍ഡറുകള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം തുടങ്ങനുള്ള പദ്ധതിയിലാണ് വ്യോമസേന.
ടെന്‍ഡറുകള്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ കഴിയുന്നതും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആന്റി ഡ്രോണുകള്‍ പ്രവര്‍ത്തനസജ്ജമാക്കാനാണ് വ്യോമസേനയുടെ പദ്ധതി. ദൂരെ നിന്നും നിയന്ത്രിക്കാന്‍ സാധിക്കുന്ന ഡ്രോണ്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ഇന്ത്യ തുടര്‍ന്നും പ്രതീക്ഷിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയുടെ പക്കലുള്ള വ്യോമപ്രതിരോധ സംവിധാനങ്ങള്‍ മിസൈലുകള്‍ പോലുള്ള വലിയ ആക്രമണങ്ങളെ ചെറുക്കാന്‍ പര്യാപ്തമായവയാണ്.
read also: പുലരും മുൻപേ 4 മണിക്കൂറു കൊണ്ട് പട്ടാളം പണി തീർത്തു: വിളക്കുംതറ മൈതാനി പട്ടാളം കെട്ടി അടച്ചു
എന്നാല്‍ അത്യാധുനിക റഡാറുകളും ആന്റിമിസൈലുകളും അടങ്ങിയ ഈ പ്രതിരോധസംവിധാനത്തില്‍ ഡ്രോണ്‍ പോലുള്ള ചെറിയ ഉപകരണങ്ങള്‍ പെട്ടെന്ന് കണ്ടെത്താന്‍ സാധിച്ചെന്നു വരില്ല. ഇതിനാലാണ് വ്യോമസേന പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിന് പദ്ധതിയിടുന്നത്. വ്യോമസേനയുടെ പക്കല്‍ നിലവില്‍ ഏതാനും ചില ആന്റി ഡ്രോണ്‍ ഉപകരണങ്ങള്‍ ഉണ്ടെങ്കിലും അവ എണ്ണത്തില്‍ വളരെ കുറവാണ്.
Post Your Comments