ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ലഹരി വേട്ട. ഹെറോയിന്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച നാല് പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. നാല് പേരും അഫ്ഗാനിസ്താന്‍ പൗരന്മരാണ്.
മുജാഹിദ് ഷിന്‍വാരി, മുഹമ്മദ് ലാല്‍ കാകെര്‍, ജന്നത് ഗുല്‍ കാകെര്‍, സമിയുല്ലഹ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഡല്‍ഹി പോലീസും പഞ്ചാബ് പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഫാം ഹൗസ് വാടകയ്ക്ക് എടുത്താണ് ഇവര്‍ ഹെറോയിന്‍ നിര്‍മ്മിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ 15 ദിവസത്തോളമായി നാല് പേരും ഫാം ഹൗസിലാണ് താമസിച്ചിരുന്നത്.
ഫാം ഹൗസില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 17 കിലോ ഗ്രാം ഹെറോയിന്‍, രാസവസ്തുക്കള്‍, ആസിഡ്, ലാബ് ഉപകരണങ്ങള്‍ എന്നിവ കണ്ടെത്തി. ചികിത്സയുടെ ഭാഗമായി ഡല്‍ഹിയിലെത്തിയതാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫാം ഹൗസ് ഉടമ പര്‍വേഷ് കുമാര്‍ എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments