കൊച്ചി: ഓൺ ലൈൻ മീഡിയയിൽ അധിക സമയം ചെലവഴിക്കുന്ന യുവാക്കൾ ആണോ നിങ്ങൾ ? എങ്കിൽ അതിൽ പതിയിരിക്കുന്ന അപകടം കൂടി ഒന്ന് മനസ്സിലാക്കൂ. ഇത്തരം യുവാക്കളെ ലക്ഷ്യമിട്ട് സെക്സ് റാക്കറ്റുകൾ സജീവമായി കഴിഞ്ഞു. ഓൺ ലൈൻ മീഡിയയിലൂടെ വീഡിയോ കോൾ വിളിച്ച് പണം തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി. ഇവരുടെ വലയിൽ വീണു പോയാൽ പണം മാത്രമല്ല മാനവും നഷ്ടമാകും. അപമാനം താങ്ങാനാകാതെ പണം കൊടുക്കേണ്ടി വരുമെന്നുള്ളതും റാക്കറ്റ് സജീവമാകുന്നതിന് കാരണമാകുന്നു.
ഫെയ്സ് ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ് അപ്പ് വഴിയാണ് ഇവരുടെ തട്ടിപ്പ്. ഇതിനായി പ്രത്യേക ആപ്പുകളുമുണ്ട്. പരിചയമില്ലാത്ത അക്കൗണ്ടിൽ നിന്ന് മെസേജോ, ഫോൺ കോളോ വഴിയാവും ഇവർ ബന്ധപ്പെടുക, പിന്നാലെ സെക്സ് വീഡിയോ ചെയ്യട്ടെ എന്ന ചോദ്യവും. പിന്നാലെ ഇവരുടെ ന്യുഡ് ഫോട്ടോസ് വരും. പിന്നീട് വീഡിയോ കോൾ ചെയ്യാൻ പ്രേരിപ്പിക്കും. വീഡിയോ കോൾ ചെയ്‌താൽ കുടുങ്ങും. തുടർന്ന് പണം ആവശ്യപ്പെടും. ഇതാണ് തട്ടിപ്പിൻ്റെ രീതി. ഇതിനായി ഇപ്പോൾ ആപ്പുകൾ സജീവമാണ്. ബ്ലിങ്ക് എന്ന ആപ്ലിക്കേഷനാണ് കൂടുതൽ ഉപയോഗിക്കുന്നത്. പണമിടപാടുകൾ നടത്താൻ അക്കൗണ്ട് നമ്പർ അടക്കം ഇത്തരക്കാർ വാങ്ങുന്നുണ്ട്.
Post Your Comments