Latest NewsIndiaNewsInternational

ആഗോള ഭീകരന്റെ മടയില്‍ കയറി സ്‌ഫോടനം നടത്താൻ ഇന്ത്യക്ക് മാത്രമേ കഴിയൂ എന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ കൊടും ഭീകരന്‍ ഹാഫിസ് സയീദിന്റെ ലാഹോറിലെ വീടിന് മുന്നില്‍ ജൂണ്‍ 23ന് സ്ഫോടനം നടത്തിയത് ഇന്ത്യയാണെന്ന് ആരോപണവുമായി പാകിസ്ഥാൻ. ഭീകരന്റെ മടയില്‍ കയറി സ്‌ഫോടനം നടത്തിയത് ഇന്ത്യയുടെ ചാരസംഘടനയായ റോയാണെന്ന് പാകിസ്ഥാന്റെ ആരോപണം.

Read Also : വിസ്മയയുടെ മരണം : പ്രതി കിരൺ കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി  

ഹാഫിസ് സയീദിന്റെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയ്ദ് യൂസഫ് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലാണ് സ്‌ഫോടനത്തിന് ആസൂത്രണം വഹിച്ചത് റോയാണെന്ന് ആരോപിച്ചത്.

സ്‌ഫോടനത്തിന്റെ തെളിവുകള്‍ കണ്ടെത്തിയതിന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും, ഇന്ത്യയുടെ മുഖം ലോകരാജ്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ഇന്ത്യന്‍ പൗരനാണെന്നും റോയുമായി ബന്ധമുണ്ടെന്നും പാക് മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button