
ടോക്യോ: ജപ്പാനില്‍ കനത്ത മഴയെ തുടര്‍ന്ന് അറ്റാമി നഗരത്തില്‍ ഉരുള്‍പ്പൊട്ടി. ദുരന്തത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഉരുള്‍പ്പൊട്ടലില്‍ 113 ഓളം പേരെയാണ് കാണാതായിരിക്കുന്നത്. ടോക്യോ നഗരം ഒളിംപിക്സിന് ഒരുങ്ങവെയാണ് വലിയ ദുരന്തം ജപ്പാനില്‍ സംഭവിച്ചിരിക്കുന്നത്. വെള്ളവും ചെളിയും പാറക്കഷ്ണങ്ങളും എല്ലാം കെട്ടിടങ്ങളുടെയും വീടുകളുടെയും മുകളില്‍ പതിച്ചിരിക്കുകയാണ്. പല വീടുകളും പ്രളയത്തില്‍ തകര്‍ന്നു. ഉരുള്‍പ്പൊട്ടലില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. 130 ഓളം കെട്ടിടങ്ങളാണ് ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് തകര്‍ന്നത്.
Read Also : സ്വർണക്കടത്ത് കേസ് : പുതിയ ആവശ്യവുമായി സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ
ശനിയാഴ്ച്ച രാവിലെയാണ് അറ്റാമി നഗരത്തെ വിറപ്പിച്ച് ഉരുള്‍പ്പൊട്ടലുണ്ടായത്. നിരവധി റിസോര്‍ട്ടുകളുള്ള വലിയ വിനോദ സഞ്ചാര മേഖല കൂടിയാണ് അറ്റാമി നഗരം. രണ്ട് കിലോമീറ്ററോളമാണ് പ്രളയത്തെ തുടര്‍ന്ന് പല അവശിഷ്ടങ്ങളും ഒലിച്ച് പോയത്. 1500 പേര്‍ ചേര്‍ന്ന ടീമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 113 പേരെ കണ്ടെത്താനാണ് ശ്രമം. ചെളിയിലും മണ്ണിലും കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ ഷുഗ പറഞ്ഞു.
Post Your Comments