
കണ്ണൂര്‍ : പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ 9 സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രതികളാക്കി ക്രൈം ബ്രാഞ്ച് കുറ്റപത്രം. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഗുരുതര ആരോപണങ്ങളാണ് പ്രതികൾക്കെതിരെ കുറ്റപത്രത്തിലുള്ളത്.
മരിച്ച നിലയില്‍ കണ്ടെത്തിയ രതീഷിനെ കുറ്റപത്രത്തിലെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയ അന്വേഷണ സംഘം ഏഴാം പ്രതി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ജാബിറിനെ കണ്ടെത്താനായില്ലെന്നും പറയുന്നു. പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
മന്‍സൂറിന്റെ ശരീരത്തില്‍ നിന്ന് സ്‌ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. സ്‌ഫോടക വസ്തു നിര്‍മ്മിക്കാനായി ഉപയോഗിച്ച വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ പ്രതികളുടെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ക്രൈം ബാഞ്ച് ഡിവൈഎസ്പി വിക്രമന്റെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്.
Post Your Comments