നെടുമ്പാശ്ശേരി: ശ്രീലങ്കന്‍ അധോലോക നേതാവ് നെടുമ്പാശേരിയിൽ പിടിയിൽ. കഴിഞ്ഞദിവസം തമിഴ്നാട് ക്യു ബ്രാഞ്ച് നെടുമ്ബാശ്ശേരിക്കടുത്ത നിന്നുമാണ് സുരേഷ് രാജ് പിടിയിലായത്. കൊലപാതക കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് 15 വര്‍ഷം മുമ്ബ് ഇന്ത്യയിലേക്ക് കടന്ന വ്യക്തിയാണ് സുരേഷ് രാജ്.
തമിഴ്നാട് സ്വദേശിയെന്ന വ്യാജരേഖയുണ്ടാക്കി തമിഴ്നാട്ടില്‍ കഴിയുകയായിരുന്നു. എന്നാല്‍ ഇത് തിരിച്ചറിഞ്ഞ് ശ്രീലങ്കന്‍ [പോലീസിന് വിവരം ലഭിക്കുകയും ഇന്റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയുമായിരുന്നു. തുടര്‍ന്ന് തമിഴ്നാട് പൊലീസ് പിടികൂടാന്‍ ശ്രമിക്കവേ കേരളത്തിൽ ഒളിച്ചു താമസിച്ചു.
ക്യു ബ്രാഞ്ച് മാസങ്ങളായി സുരേഷ് രാജിനെ നിരീക്ഷിച്ചിരുന്നു. ഇയാള്‍ കിടങ്ങൂരില്‍ കുടുംബസഹിതം തങ്ങുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാന തീവ്രവാദ വിരുദ്ധസേനയുടെ സഹായത്തോടെ വീട് വളഞ്ഞു. സഹോദരന് രമേഷിനെയും കൂടെയുണ്ടായിരുന്ന ശരവണെനയും പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് അങ്കമാലി കോടതി റിമാന്‍ഡ് ചെയ്തു.
സുരേഷ് രാജ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഏതെങ്കിലും ഏജന്‍സികളുമായി ബന്ധപ്പെട്ട് പ്രവര്ത്തിച്ചിരുേന്നായെന്ന അന്വേഷണത്തിലാണ് പൊലീസ്. ഇയാള്‍ കസ്റ്റഡിയിലായതിന് പിന്നാലെ കുടുംബാംഗങ്ങള്‍ ഇവിടെനിന്ന് മുങ്ങിയിരിക്കുകയാണ്. തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനമെത്തിയാണ് കുടുംബാംഗങ്ങളെ കൊണ്ടുപോയതെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്.
Post Your Comments