KeralaNattuvarthaLatest NewsNews

‘കൊല്ലം എം.എൽ.എയ്ക്ക് അടിയന്തിരമായി, കൂടുതൽ ചാർജ് നിൽക്കുന്ന, കൊള്ളാവുന്ന ഒരു ഫോൺ സർക്കാർ വാങ്ങി നൽകേണ്ടതാണ്’

കറണ്ടില്ല, ട്രെയിൻ താമസിച്ചു എന്നിങ്ങനെയുള്ള പരാതികൾ അദ്ദേഹത്തിന് പരിഹരിക്കേണ്ടതാണ്

പാലക്കാട്: സഹായം തേടി വിളിച്ച വിദ്യാർത്ഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ യുക്തിക്ക് നിരക്കാത്ത വിശദീകരണവുമായെത്തിയ എം.എൽ.എ മുകേഷിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. തന്റെ ഫോണിന്റെ ചാർജ് മുക്കാൽ മണിക്കൂർ കഴിയുമ്പോഴേക്കും തീർന്നു പോകുന്ന അവസ്ഥയാണെന്ന് വിശദീകരണത്തിൽ മുകേഷ് പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചാണ് ശ്രീജിത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

പല കാര്യങ്ങൾക്കും കേരളീയർ ആശ്രയിക്കുന്ന കൊല്ലം എം.എൽ.എ മുകേഷിൻറെ ഫോണിന്റെ ചാർജ് മുക്കാൽ മണിക്കൂർ കഴിയുമ്പോഴേക്കും തീർന്നു പോകുന്ന അവസ്ഥയാണെന്ന് പറയുന്നു. ഇത് ഗുരുതരമായ പരാതിയാണെന്നും കറണ്ടില്ല, ട്രെയിൻ താമസിച്ചു എന്നിങ്ങനെയുള്ള പരാതികൾ അദ്ദേഹത്തിന് പരിഹരിക്കേണ്ടതാണെന്നും ശ്രീജിത്ത് പരിഹസിക്കുന്നു. ആയതിനാൽ അദ്ദേഹത്തിന് അടിയന്തിരമായി, കൂടുതൽ ചാർജ് നിൽക്കുന്ന, കൊള്ളാവുന്ന ഒരു ഫോൺ സർക്കാർ വാങ്ങി നൽകേണ്ടതാണെന്ന് ശ്രീജിത്ത് കുറിച്ചു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

പല കാര്യങ്ങൾക്കും കേരളീയർ ആശ്രയിക്കുന്ന കൊല്ലം എമ്മെല്ലെ മുകേഷ് പറയുന്നു, തന്റെ ഫോൺ ചാർജ് ചെയ്തിട്ട് മുക്കാൽ മണിക്കൂർ കഴിയുമ്പോഴേക്കും ചാർജ് പോകുന്ന അവസ്ഥയാണെന്ന്. ഇതൊരു ഗുരുതരമായ പരാതിയാണ്. കറണ്ടില്ല, ട്രെയിൻ താമസിച്ചു എന്നിങ്ങനെയുള്ള പരാതികൾ പരിഹരിക്കപ്പെടേണ്ടതാണ്. ആയതിനാൽ അദ്ദേഹത്തിന് അടിയന്തിരമായി, കൂടുതൽ ചാർജ് നിൽക്കുന്ന, കൊള്ളാവുന്ന ഒരു ഫോൺ സർക്കാർ വാങ്ങി നൽകേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button