
തിരുവനന്തപുരം: ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ ഹര്‍ഷ് ഗോയെങ്കയുടെ പ്രശംസ ട്വീറ്റിന് മറുപടിയായി കേരളം രാജ്യത്തെതന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണെന്ന് വ്യക്തമാകാകിയാ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. ‘ഹാരിസൺ മലയാളം മുതലാളിക്ക് മുഖ്യൻ്റെ നന്ദി’ എന്നാണു സന്ദീപ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.
‘കേരളത്തിലെ ഭൂരഹിതർക്ക് നൽകേണ്ട എഴുപതിനായിരത്തിലധികം ഏക്കർ പാട്ട ഭൂമി കയ്യേറിയ ഹാരിസൺ മലയാളം സുരക്ഷിതരായി ഇരിക്കുന്നതിൻ്റെ ടെക്നിക് ഇപ്പോൾ പിടികിട്ടി. ഹാരിസൺ മലയാളം മുതലാളിക്ക് മുഖ്യൻ്റെ നന്ദി’, സന്ദീപ് ഫേസ്‌ബുക്കിൽ കുറിച്ചു.
ഇന്ത്യയിലെ മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നും അത് തുടരുമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. എൽഡിഎഫ് സർക്കാർ നിക്ഷേപ/വ്യവസായ സൗഹൃദ നയം തുടരുമെന്നും, വ്യവസായ സംരംഭങ്ങളുടെ സുസ്ഥിരമായ നിലനിൽപ്പ് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഗോയെങ്കയ്‌ക്ക് റീട്വീറ്റ് ചെയ്‌തുകൊണ്ട് പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍ തങ്ങളാണെന്നും സര്‍ക്കാറില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നുമാണ് വ്യവയായി ഹര്‍ഷ് ഗോയെങ്ക ട്വീറ്റ് ചെയ്‌തത്.
കിറ്റക്സ് വിഷയത്തിലടക്കം സര്‍ക്കാര്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുന്ന സാഹചര്യത്തിലാണ് ട്വിറ്ററില്‍കൂടി മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ സര്‍ക്കാരിനെതിരേ വിമര്‍ശവുമായി കിറ്റക്‌സ് ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തുള്ള വ്യവസായങ്ങളെ തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ഉടമ സാബു ജേക്കബ് ആരോപിച്ചിരുന്നു. തന്റെ വ്യവസായത്തിന് ബാധകമല്ലാത്ത പല നിയമങ്ങളും ചൂണ്ടിക്കാണിച്ചാണ് ചട്ട ലംഘനം നടത്തിയെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനങ്ങളും കിറ്റക്സ് ഉയര്‍ത്തിയിരുന്നു.
Post Your Comments