കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസില്‍ ഭാര്യയുടെ പങ്കിനെപറ്റി ഒന്നും അറിഞ്ഞിരുന്നില്ലെന്ന് ആത്മഹത്യ ചെയ്ത ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്ത്. ഫേസ്ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതോ രേഷ്മയുമായി ചാറ്റ് ചെയ്യുന്നതോ അറിഞ്ഞിരുന്നില്ല. കല്യാണം കഴിഞ്ഞിട്ട് ആറു വര്‍ഷം കഴിഞ്ഞു. ഇന്നേവരെ അവളുടെ ഫോണ്‍ ഞാന്‍ എടുത്തു നോക്കിയിട്ടില്ല. അത്രയ്ക്ക് വിശ്വാസമായിരുന്നെന്നും രഞ്ജിത്ത് പറയുന്നു.
അതേസമയം ഗ്രീഷ്മയും, ആര്യയും ചേര്‍ന്ന് ചതിക്കുമെന്ന് സംശയം പോലും ഉണ്ടായിരുന്നില്ലെന്നും അവര്‍ കുഞ്ഞിനെ കൊല്ലാന്‍ നിര്‍ദേശിക്കുമെന്ന് കരുതുന്നില്ലെന്നും വിഷ്ണു പറഞ്ഞു. കാണാതാകുന്നതിന് തൊട്ട് മുമ്പ് രേഷ്മയുമായി ഫെയ്‌സ്ബുക്ക് സൗഹൃദമുണ്ടെന്ന് മാത്രം ആര്യ തന്നോട് സൂചിപ്പിച്ചിരുന്നുവെന്നും രേഷ്മയുമായി ഫെയ്‌സ്ബുക്ക് സൗഹൃദമുളള കാര്യം ആര്യ മരിക്കും മുമ്പാണ് തന്നോട് സൂചിപ്പിച്ചതെന്നും വിഷ്ണു പറഞ്ഞു.
ആര്യക്കൊപ്പം അനന്തു എന്ന പേരില്‍ രേഷ്മയോട് ചാറ്റ് ചെയ്ത ഗ്രീഷ്മയുടെ സുഹൃത്തായ യുവാവ് നല്‍കി മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. രേഷ്മയെ ഇത്തരത്തില്‍ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ യുവാവിനിനോട് പറഞ്ഞിരുന്നു. മെസേജുകളോട് രേഷ്മ എങ്ങനെ പ്രതികരിക്കുമെന്നറിയാന്‍ വേണ്ടിയായിരുന്നു ഈ യുവതികള്‍ രേഷ്മയ്ക്ക് അനന്തു എന്ന പേരില്‍ മെസേജ് അയച്ചത്. മെസേജുകള്‍ കാര്യമായെടുത്ത രേഷ്മ ഫേസ്ബുക്കിലെ അനന്തുവുമായി പ്രണയത്തിലാവുകയായിരുന്നു.ഈ ബുദ്ധിശൂന്യമായ ഈ പ്രവൃത്തി മൂലം നഷ്ടമായത് നവജാത ശിശുവിന്റെ അടക്കം മൂന്ന് ജീവനുകള്‍ ആണ്.
Post Your Comments