ന്യൂഡൽഹി: കോവിഡ് മുന്നണി പോരാളികൾക്ക് സൗജന്യമായി ഇന്ധനം നൽകി മൈസൂരുവിലെ ഈ പെട്രോൾ പമ്പ്. കോവിഡ് മുന്നണി പോരാളികൾക്ക് അഞ്ച് ലിറ്റർ പെട്രോൾ വീതമാണ് സൗജന്യമായി നൽകുന്നത്. ബോഗാഡി സർക്കിളിലെ എൻ സുന്ദരം ആൻഡ് സൺസ് എന്ന പമ്പിൽ നിന്നാണ് ഇത്തരമൊരു ആനുകൂല്യം ലഭിക്കുന്നത്. മെഡിക്കൽ രംഗത്തും അല്ലാത്ത മേഖലയിലേയും കോവിഡ് മുന്നണി പോരാളികൾക്കും ഈ സൗകര്യം ലഭ്യമാണ്.
50 ഓളം കോവിഡ് പോരാളികൾക്ക് ഇതുവരെ സൗജന്യമായി ഇന്ധനം നൽകിയെന്നാണ് പെട്രോൾ പമ്പിന്റെ പ്രൊപ്രൈറ്റർ കുമാർ കെ എസ് വ്യക്തമാക്കി. വിശ്രമമില്ലാതെയാണ് കോവിഡ് മുൻനിരപ്പോരാളികളുടെ സേവനമെന്നും അതിനാൽ അവരോട് നന്ദി പ്രകാശിപ്പിക്കുന്നതിനാണ് ഇത്തരമൊരു നിലപാടെന്നാണ് കുമാർ ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മെഡിക്കൽ രംഗത്ത് മാത്രം പ്രവർത്തിക്കുന്നവരോടൊപ്പം ഡെലിവെറി ജീവനക്കാർ, ഡ്രൈവർമാർ എന്നിവർക്കും സൗജന്യമായി ഈ പമ്പിൽ നിന്നും ഇന്ധനം നൽകുന്നുണ്ട്.
Post Your Comments