ഒറ്റപ്പാലം: മുകേഷ് എം.എല്‍.എയുടെ ഫോണ്‍കോള്‍ വിവാദത്തില്‍ പ്രതികരണവുമായി ഒറ്റപ്പാലം എം.എല്‍.എ കെ. പ്രേംകുമാര്‍. വിളിച്ച കുട്ടിയാരാണെന്നറിഞ്ഞാല്‍ പ്രശ്‌നം പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശബ്ദം മുകേഷിന്റേത് തന്നെയാണെന്ന് ഉറപ്പുവരുത്താതെ കൂടുതൽ ഒന്നും പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒറ്റപ്പാലം സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് മുകേഷ് കയര്‍ത്ത് സംസാരിച്ചെന്ന ആരോപണത്തിൽ റിപ്പോർട്ടർ ലൈവിനോടായിരുന്നു കെ. പ്രേംകുമാറിന്റെ പ്രതികരണം.
‘ഇത് അദ്ദേഹത്തിന്റെ ശബ്ദമാണോ എന്നും ഏത് സാഹചര്യത്തിലാണ് ഇത്തരത്തില്‍ പ്രതികരിച്ചതെന്നും അറിയാതെ അഭിപ്രായം പറയുന്നത് ശരിയായ കാര്യമല്ല. കുട്ടിയുടെ പ്രശ്‌നമെന്താണെന്ന് അറിഞ്ഞാല്‍ പരിഹരിക്കും’. എം.എല്‍.എ പ്രേംകുമാര്‍ വ്യക്തമാക്കി.
അതേസമയം, അത്യാവശ്യ കാര്യം പറയാന്‍ വേണ്ടി എം.എല്‍.എയെ വിളിച്ച വിദ്യാര്‍ത്ഥിയോടാണ് മുകേഷ് കയര്‍ത്ത് സംസാരിച്ചത്. ഒറ്റപ്പാലം സ്വദേശിയായ വിദ്യാര്‍ത്ഥി പ്രദേശത്തെ എം.എല്‍.എയെ വിളിക്കാതെ തന്നെ വിളിച്ചതാണ് മുകേഷിനെ പ്രകോപിപ്പിച്ചത്. നമ്പര്‍ തന്ന കൂട്ടുകാരന്‍ ആരാണെന്ന് നോക്കി അവന്റെ ചെവിക്കുറ്റി നോക്കി അടിക്കണമെന്ന് മുകേഷ് വിദ്യാര്‍ത്ഥിയോട് പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. പാലക്കാട് എം.എല്‍.എ ജീവനോടെ ഇല്ലേയെന്നാണ് മുകേഷ് തിരിച്ച് ചോദിക്കുന്നത്.
Post Your Comments