Latest NewsNewsIndia

കറന്റ് ബിൽ അടയ്ക്കാത്തതിനാൽ വൈദ്യുതി ഡിസ്‌കണക്ട് ചെയ്യാനെത്തി: ജീവനക്കാരനെ തല്ലിക്കൊന്ന് ആൾക്കൂട്ടം

മുംബൈ: കറന്റ് ബിൽ അടയ്ക്കാത്തതിനാൽ വൈദ്യുതിബന്ധം വിച്ഛേദിക്കാനെത്തിയ ജീവനക്കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ ഭീവണ്ടി പവർലൂം ടൗണിലാണ് സംഭവം. സ്വകാര്യ വൈദ്യുതി വിതരണ കമ്പനിയുടെ സെക്യൂരിറ്റി ഗാർഡായ തുക്കറാം പവാറാണ് കൊല്ലപ്പെട്ടത്.

Read Also: ഒൻപത് വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്നത് അമ്മ: പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ അമ്മ വാഹിദയെ പോലീസ് അറസ്റ്റ് ചെയ്തു

വൈദ്യുതി ബിൽ അടയ്ക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വേണ്ടി ജീവനക്കാരോടൊപ്പം എത്തിയതായിരുന്നു തുക്കാറാം. വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനിടെ ഒരു കൂട്ടം ആളുകൾ സംഘടിച്ചെത്തി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കൂവെന്ന് പോലീസ് അറിയിച്ചു.

Read Also: ‘കേരളത്തില്‍ നിന്നാല്‍ വളരാന്‍ അവര്‍ അനുവദിക്കില്ല’: പ്രമുഖ ആയുര്‍വേദ വൈദ്യശാലയും കേരളം വിടുന്നു, ലക്ഷ്യം ഗുജറാത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button