KeralaNattuvarthaLatest NewsNews

എട്ടാം ക്ലാസുകാരിയുടെ പരാതിയിൽ ഉടൻ നടപടി: മന്ത്രി മുഹമ്മദ് റിയാസിന്റെ ഉത്തരവ്

പള്ളുരുത്തി: വര്‍ഷങ്ങളായി പൊളിഞ്ഞുകിടക്കുന്ന റോഡി‍ന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രിക്ക് കത്തയച്ച വിദ്യാര്‍ഥിക്ക് മന്ത്രിയുടെ ഓഫിസില്‍നിന്ന് മറുപടിയെത്തി. കുമ്പളങ്ങി ഔവര്‍ ലേഡി ഓഫ് ഫാത്തിമ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി അക്യൂന റോസാണ് കുമ്പളങ്ങി പഞ്ചായത്തിലെ എം.വി. രാമന്‍ റോഡിന്റെ നിലവിലുള്ള അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്.

Also Read:ഈ ഫോം പൂരിപ്പിച്ചാൽ 4000 രൂപ കിട്ടും: കേന്ദ്രസർക്കാരിന്റെ പേരിൽ നടക്കുന്ന പ്രചരണത്തിന്റെ സത്യാവസ്ഥ എന്ത്

അക്യൂനയുടെ കത്ത് ലഭിച്ചയുടനെ മന്ത്രിയുടെ ഓഫിസില്‍നിന്ന് വിളിയെത്തി. റോഡിന്‍റെ അവസ്ഥ ചോദിച്ച്‌ മനസ്സിലാക്കിയ അധികൃതര്‍ വിഷയത്തില്‍ അടിയന്തര പരിഹാരം കാണുമെന്ന് ഉറപ്പുനല്‍കി. വിഷയം തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രിയുമായി പങ്കുവെച്ച്‌ റോഡ് പുനര്‍ നിര്‍മിക്കാന്‍ നടപടിയുണ്ടാകുമെന്ന് വിദ്യാര്‍ഥിയോട് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്.

കാലങ്ങളായി പൊളിഞ്ഞുകിടക്കുന്ന റോഡാണ് എം.വി. രാമന്‍ റോഡ്. പഞ്ചായത്തിനാണ് ഈ റോഡിന്‍റെ നിര്‍മാണ ചുമതല. മന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നിര്‍ദേശ പ്രകാരം റോഡ് നിര്‍മിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് കെ.ജെ. മാക്സി എം.എല്‍.എ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button