Latest NewsNewsInternational

ഡെല്‍റ്റ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ കൊവിഡില്‍ നിന്നും വ്യത്യസ്തം : ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

ഡെല്‍റ്റ വകഭേദത്തിന്റെ രോഗലക്ഷണങ്ങള്‍ സാധാരണ കൊവിഡ് ലക്ഷണങ്ങളില്‍ നിന്നു വ്യത്യസ്തമാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ആദ്യകാല കൊവിഡ് കേസുകളില്‍ മൂക്കൊലിപ്പ് ഒരു പ്രധാന ലക്ഷണം ആയിരുന്നില്ലെന്നും എന്നാല്‍ ഡെല്‍റ്റ വകഭേദം ബാധിച്ചവരില്‍ ഇതൊരു പ്രാഥമിക ലക്ഷണമായി മാറിയെന്നും പഠനം വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സര്‍വകലാശാല ബ്രിട്ടനിലെ രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

Read Also : കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കില്ല, അതിനുള്ള കാരണം ചൂണ്ടിക്കാട്ടി ഗവേഷകര്‍

ആദ്യകാല കോവിഡ് കേസുകളില്‍ സാധാരണയായി കണ്ടു വന്നിരുന്ന മണം നഷ്ടപ്പെടല്‍ ഡെല്‍റ്റ വകഭേദ കേസുകളില്‍ പ്രകടമല്ലാത്ത ലക്ഷണമായെന്നും അവര്‍ അറിയിച്ചു. തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, പനി , സ്ഥിരമായ ചുമ എന്നിവയാണ് ഡെല്‍റ്റ വകഭേദങ്ങള്‍ മൂലമുണ്ടാകുന്ന പ്രധാന രോഗലക്ഷണങ്ങള്‍.

വൈറസിന്റെ പരിണാമം ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് രോഗലക്ഷണങ്ങളിലെ ഈ മാറ്റത്തിന് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. രോഗപ്രതിരോധ സംവിധാനത്തിന്റെ കാര്യത്തില്‍ ഓരോ മനുഷ്യനും വ്യത്യസ്തനായതിനാല്‍ ഒരേ വൈറസിന് വ്യത്യസ്ത രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button