ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിന് പിന്നാലെ വിചിത്ര ആരോപണവുമായി സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. ബിജെപി എല്ലാ ജനാധിപത്യ മാനദണ്ഡങ്ങളേയും പരിഹസിക്കുകയാണെന്ന് പറഞ്ഞ അഖിലേഷ് യാദവ് പോളിങ് തടസപ്പെടുത്തുന്നതിനായി അവര്‍ വോട്ടര്‍മാരെ തട്ടിക്കൊണ്ടുപോയതായും ബലംപ്രയോഗിച്ചതായും പുതിയ ആരോപണം ഉന്നയിച്ചു.
മുമ്പ് കണ്ടിട്ടില്ലാത്ത തരത്തില്‍ എല്ലാ ജനാധിപത്യ മാനദണ്ഡങ്ങളെയും ബിജെപി പരിഹസിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തോല്‍വിയെ വിജയമാക്കി മാറ്റാന്‍ ബിജെപി വോട്ടര്‍മാരെ തട്ടിക്കൊണ്ടുപോയി. പോലീസിന്റെയും ഭരണകൂടത്തിന്റെയും സഹായത്തോടെ അവര്‍ വോട്ടുചെയ്യുന്നത് തടയാന്‍ ബലപ്രയോഗം നടത്തിയെന്നും പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു.
75 ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയിരുന്നു. ബിജെപി 65 ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ സീറ്റുകള്‍ നേടിയപ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാജ് വാദി പാര്‍ട്ടി ആറില്‍ ഒതുങ്ങി. മറ്റുള്ളവര്‍ നാല് സീറ്റുകള്‍ പിടിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. 75-ല്‍ 22 ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
21 ബിജെപി ചെയര്‍മാന്‍മാരും ഒരു എസ്പി ചെയര്‍മാനുമാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള 53 ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍മാരെ കണ്ടെത്തുന്നതിനായി ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള 53 ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍മാരെ കണ്ടെത്തുന്നതിനായി ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് തിരഞ്ഞടുപ്പ് നടന്നത്.
Post Your Comments