Latest NewsMenNewsInternationalWomenLife StyleHealth & FitnessSex & Relationships

ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ ലിംഗം ഒടിഞ്ഞു: മെഡിക്കല്‍ രംഗത്തെ ആദ്യ സംഭവമെന്ന് ഡോക്ടർമാർ

ലംബമായ രീതിയിലാണ് ഒടിവ് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്

ലണ്ടന്‍: ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ പെരിനിയത്തില്‍ കുടുങ്ങി 40കാരനായ ബ്രിട്ടീഷ് യുവാവിന്റെ ലിംഗം ഒടിഞ്ഞതായി റിപ്പോര്‍ട്ട്. മെഡിക്കല്‍ രംഗത്തെ ആദ്യ സംഭവമാണിതെന്നാണ് ഡോക്ടർമാർ റിപ്പോർട്ട്‌ ചെയ്യുന്നത്. ഓണ്‍ലൈന്‍ മാധ്യമമായ ഗിസ്‌മോഡോയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിലാണ് സംഭവത്തിന്റെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

Also Read:കഫക്കെട്ടിനും ജലദോഷത്തിനും ഉത്തമം ‘രാസ്നാദി ചൂര്‍ണം’

ലംബമായ രീതിയിലാണ് ഒടിവ് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നും ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ യൂറോളജിസ്റ്റുകള്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ലൈംഗിക ബന്ധത്തിനിടയ്ക്ക് ഒടിവ് സംഭവിച്ചപ്പോള്‍ സാധാരണ കേള്‍ക്കുന്ന ശബ്ദം രോഗി കേട്ടില്ല. അപകടത്തിന് പിന്നാലെ ഉദ്ധാരണം ക്രമേണ കുറഞ്ഞുവന്നു. പിന്നീട് ലിംഗം വീര്‍ക്കാനും തുടങ്ങി. എംആര്‍ഐ സ്‌കാനിങ്ങിലാണ് ലംബമായി ലിംഗത്തിന് മൂന്ന് സെന്റിമീറ്റര്‍ നീളത്തില്‍ പൊട്ടലുണ്ടെന്ന് വ്യക്തമായത്. യുവാവിനെ പെട്ടെന്ന് തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കി. എല്ലുകളില്ലാത്ത അവയവമായതിനാല്‍ ലിംഗത്തിലെ പൊട്ടല്‍ അപൂര്‍വമാണ്. ഉദ്ധാരണസമയത്ത് ചുറ്റുമുള്ള സംരക്ഷണപാളി അസാധാരണമായി വളയുമ്പോഴാണ് ഇത്തരത്തിൽ ഒടിവ് സംഭവിക്കുന്നത്.

സമാന കേസുകൾ നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും അതെല്ലാം തിരശ്ചീനമായ രീതിയിലായിരുന്നുവെന്നും, ലംബമായി ഒടിവ് സംഭവിക്കുന്നത് ഇതാദ്യമായാണെന്നുമാണ് ഡോക്ടര്‍മാര്‍ ജേണലിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button