ലക്ക്‌നൗ : വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം നേടി അധികാരത്തിലെത്താന്‍ യോഗി ആദിത്യനാഥിനെ ഒരിക്കലും അനുവദിക്കില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. കഠിനമായി നിശ്ചയദാര്‍ഡ്യത്തോടെ തന്റെ പാർട്ടി ഇതിനായി ശ്രമം ആരംഭിച്ചു കഴിഞ്ഞെന്നും എല്ലാം സാധ്യമാകുമെന്നും ഒവൈസി പറഞ്ഞു.
Read Also : ഓയില്‍ ഇന്ത്യ ലിമിറ്റഡില്‍ നിരവധി ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം
.@myogiadityanath को उत्तर प्रदेश का मुख्यमंत्री नहीं बनने देंगे, इंशा'अल्लाह। – बैरिस्टर @asadowaisi pic.twitter.com/3emULMIhM7
— AIMIM (@aimim_national) July 2, 2021
ബിജെപിയെ ഇനി ഒരിക്കലും യു പി ഭരിക്കാൻ അനുവദിക്കില്ല. ബിജെപിയെ ഇനി തിരിച്ചു കൊണ്ടുവരില്ലെന്ന് എഐഎംഐഎം തീരുമാനിച്ച് കഴിഞ്ഞെന്നും ഒവൈസി കൂട്ടിച്ചേർത്തു.
2022 യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകളിലേക്ക് തന്‍റെ പാര്‍ട്ടി മത്സരിക്കുമെന്നും ഒവൈസി വ്യക്തമാക്കി. ഓം പ്രകാശ് രാജ്ഭറുടെ ഭാഗീദരി സങ്കല്‍പ്പ് മോര്‍ച്ചയുമായി സഖ്യത്തിലേര്‍പ്പെട്ടാണ് എഐഎംഐഎം ഉത്തര്‍പ്രദേശില്‍ മത്സരത്തിനിറങ്ങുന്നത്.
Post Your Comments