Life Style

കഫക്കെട്ടിനും ജലദോഷത്തിനും ഉത്തമം ‘രാസ്നാദി ചൂര്‍ണം’

ആയുര്‍വേദ പ്രകാരം വാത, പിത്ത, കഫ ദോഷങ്ങളാണ് രോഗങ്ങള്‍ക്ക് കാരണമായി പറയുന്നത്. കുട്ടികള്‍ക്ക് കഫ സംബന്ധമായ ദോഷങ്ങള്‍ കൂടുതലാണ്. പലപ്പോഴും ജലദോഷം വരുന്ന കുട്ടികളുണ്ടാകും. ഇതിനുള്ള പരിഹാരങ്ങളും ആയുര്‍വേദത്തില്‍ പറയുന്നു. വിവിധ തരം ചൂര്‍ണങ്ങളും അരിഷ്ടവും ലേഹ്യവുമെല്ലാം തന്നെ ആയുര്‍വേദത്തില്‍ മരുന്നായി പറയുന്നു. ഇതില്‍ ഒന്നാണ് രാസ്നാദി ചൂര്‍ണം. പൊതുവേ രാസ്നാദി ചൂര്‍ണം കുളി കഴിഞ്ഞാല്‍ നെറുകയില്‍ ഇടണമെന്നു പറയും. ശിരസില്‍, അതായത് തലയുടെ നടുഭാഗത്തായാണ് നാം സാധാരണ ഇതു പുരട്ടുന്നത്.

ശിരസ്, തല ശരീരത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളില്‍ ഒന്നാണ്. ഇവിടെ പ്രയോഗിയ്ക്കുന്ന എന്തും, മരുന്നുകളുള്‍പ്പെടെ, പൂര്‍ണമായും ശരീരത്തിന് ഗുണം നല്‍കുന്നു. ആയുര്‍വേദത്തില്‍ ശിരസില്‍ പ്രയോഗിയ്ക്കുന്ന ധാര, വസ്തി പോലുളളവയ്ക്ക് പ്രാധാന്യമേറുന്നതിന്റെ കാര്യവും ഇതാണ്.

കഫക്കെട്ട്, ജലദോഷം പോലുള്ള രോഗങ്ങള്‍ക്ക് നല്ലൊരു വഴിയാണ് ശിരസില്‍ ഈ രാസ്നാദി ചൂര്‍ണം പ്രയോഗം. ശിരസിലെ കഫം ഇളകിയാല്‍ പല രോഗാവസ്ഥകള്‍ക്കും കാരണമാകും. പൊടിയുടെ അലര്‍ജി, രാവിലെ എഴുന്നേറ്റാല്‍ ഉണ്ടാകുന്ന തുമ്മല്‍, കുട്ടികള്‍ക്കുണ്ടാകുന്ന പനി, ജലദോഷം തുടങ്ങിയ പല രോഗങ്ങള്‍ക്കും കാരണമായി വരുന്നത് ഇളകുന്ന കഫം തന്നെയാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് നിറുകയില്‍ ഇടുന്ന രാസ്നാദി. രാസ്നാദി ചൂര്‍ണം നാരങ്ങാനീരില്‍ കലക്കുക. ഇത് മൂക്കിന് ഇരു വശത്തായി പുരട്ടുക. നെറ്റിയിലും ഇതു പുരട്ടാം. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിയ്ക്കാം.

Read Also:- എസ്ബിഐയുടെ കറന്റ് അക്കൗണ്ട് സേവന പോയിന്റുകൾ പ്രവർത്തനം ആരംഭിച്ചു

ജലദോഷം, കഫക്കെട്ട്, സൈനസൈറ്റിസ് എന്നീ പ്രശ്നങ്ങള്‍ക്കെല്ലാം ഇതു നല്ല മരുന്നാണ്. ഏതു പ്രായക്കാര്‍ക്കും ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. മൂക്കടപ്പ് പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് നല്ല മരുന്നാണ്. തല നല്ലതു പോലെ തോര്‍ത്തിയ ശേഷി നിറുകയില്‍ ഇതിടണം. മൂക്കിന്റെ അറ്റത്തു നിന്നും അളന്നാല്‍ ഒരു ചാണ്‍ ദൂരത്തായി വരുന്നതാണ് നിറുക. ഇതറിയാന്‍ മൂക്കിന്റെ അറ്റത്തു തള്ളവിരല്‍ വച്ച് ചെറുവരില്‍ നിവര്‍ത്തി ശിരസില്‍ എത്തുന്ന സ്ഥാനമേതോ അതാണ് രാസ്നാദി ചൂര്‍ണം പുരട്ടേണ്ട ഇടം. ചെറിയ കുട്ടികളില്‍ പൊടി വെറുതേ ഇടുക. ബാക്കിയുള്ളവര്‍ക്ക് ഇതിട്ടു തിരുമ്മാം. കഫത്തിന്റെ ഉപദ്രവം വല്ലാതെയെങ്കില്‍ വൈകീട്ടു തല കഴുകാതെ കുളിച്ചതിന് ശേഷവും രാസ്നാദി ചൂര്‍ണം തിരുമ്മാം.

shortlink

Post Your Comments


Back to top button