Latest NewsKeralaIndiaNewsInternational

ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കാര്യാലയത്തിനു മുകളിൽ ഡ്രോണ്‍ പറന്ന സംഭവം: ശക്തമായ പ്രതിഷേധവുമായി ഇന്ത്യ

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കാൻ സംഭവം ഇടയാക്കും

ഇസ്ലാമാബാദ്‌: പാകിസ്‌താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കാര്യാലയത്തിനു മുകളിൽ ഡ്രോണ്‍ പറന്ന സംഭവത്തിൽ ശക്‌തമായ പ്രതിഷേധമറിയിച്ച്‌ ഇന്ത്യ. ജമ്മുവിലെ വ്യോമസേനാതാവളത്തിന് നേരേ ഡ്രോണ്‍ ആക്രമണമുണ്ടായതിന് തലേന്നാണ് ഇസ്ലാമാബാദിലെലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കാര്യാലയത്തിന് മുകളിൽ ഡ്രോണ്‍ പറന്നത്.

തൊട്ടടുത്ത ദിവസം ജമ്മുവിലെ വ്യോമസേനാതാവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ ഭീകരാക്രമണമുണ്ടാകുകയും ചെയ്തു. ഹൈക്കമ്മീഷന്‍ കാര്യാലയത്തിൽ ഉണ്ടായ സുരക്ഷാവീഴ്‌ച സംബന്ധിച്ച് പാകിസ്‌താന്‍ അന്വേഷണം നടത്തണമെന്നും, തുടർന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

എന്നാൽ, ഹൈക്കമ്മിഷന്‍ കാര്യാലയത്തിന് മുകളിലെ ഡ്രോണ്‍ സാന്നിധ്യം ഇന്ത്യയുടെ ആരോപണം മാത്രമെന്നും ഇതുസംബന്ധിച്ച്‌ യതൊരു തെളിവും ഇന്ത്യ നല്‍കിയിട്ടില്ലെന്നും പാക്‌ വിദേശകാര്യ വക്‌താവിന്റെ ഓഫീസ്‌ പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കാൻ സംഭവം ഇടയാക്കുമെന്നാണ് ലഭ്യമായ വിവരം.

അതേസമയം, കഴിഞ്ഞ ദിവസം രാജ്യാന്തര അതിര്‍ത്തിക്ക്‌ സമീപം ജമ്മുവിലെ അര്‍ണിയ സെക്‌ടറിൽ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. പുലര്‍ച്ച 4.25 ന് കണ്ടെത്തിയ പാക്‌ ചാരസംഘടനയുടെ നിരീക്ഷണ ഡ്രോണ്‍ പട്രോളിങ്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന ബി.എസ്‌.എഫ്‌. സംഘം വെടിയുതിര്‍ത്തതോടെ അപ്രത്യക്ഷമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button