MollywoodLatest NewsKeralaCinemaNewsEntertainment

പവർസ്റ്റാറിന് ശേഷം ദിലീപ് ചിത്രമെന്ന് ഒമർ ലുലു : ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു

കൊച്ചി : പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒമർ ലുലു ചിത്രമാണ് ‘പവര്‍ സ്റ്റാര്‍’. ബാബു ആന്റണി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read Also : കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി റയിൽവേ 

അതേസമയം തന്റെ അടുത്ത ചിത്രം ഏതെന്ന് ഫേസ്ബുക്ക് കമന്റിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ‘ഒമർ – ദിലീപ് ഒരു സിനിമ ഉണ്ടാകുവോ ?’ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ‘ എന്തായാലും ഉണ്ടാവും ‘അംബാനി-An Omar Business’ ഇങ്ങനെ ഒരു സബ്ജക്ട് മനസ്സിലുണ്ട്. പവർസ്റ്റാർ റിലീസ് കഴിഞ്ഞ് ഒരു പടം കൂടി ഉണ്ട് അത് കഴിഞ്ഞാൽ ദിലീപേട്ടനെ വെച്ച് ‘അംബാനി’ ചെയ്യണം എന്നൊക്കെയാണ് ആഗ്രഹം’ , ഒമർ ലുലു മറുപടി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button