ചെന്നൈ: പോളണ്ടില് നിന്നും പോസ്റ്റലായി എത്തിയത് ജീവനുള്ള എട്ടുകാലികൾ. ചെന്നൈയിലാണ് സംഭവം. ഫോറിൻ പോസ്റ്റ് ഓഫീസിലെത്തിയ പാഴ്‌സലിനേക്കുറിച്ചുള്ള രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എട്ടുകാലികളെ കണ്ടെത്തിയത്. അരുപുകോട്ടെ സ്വദേശിയായ ഒരാൾക്കെത്തിയ പാഴ്‌സലിലാണ് നൂറിലധികം എട്ടുകാലികളെ കണ്ടെത്തിയത്. സിൽവർ ഫോയിലും പഞ്ഞിയും വച്ച് പൊതിഞ്ഞ ചെറിയ പ്ലാസ്റ്റിക് വയലുകളിൽ അടച്ച നിലയിലായിരുന്നു എട്ടുകാലികൾ.
വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും ചേർന്ന് എട്ടുകാലികളെ പരിശോധിച്ചു. അമേരിക്കയുടേയും മെക്‌സിക്കോയുടേയും മധ്യഭാഗത്തും തെക്കൻ മേഖലകളിലും കാണുന്ന റ്റാരൻടുലാസ് വിഭാഗത്തിൽപ്പെടുന്ന എട്ടുകാലികളാണ് ഇവയെന്നാണ് പോലീസിന്റെ നിഗമനം. പല്ലികൾ, പാമ്പുകൾ, തവളകൾ, എലികൾ എന്നിവയെ ഇരയാക്കുന്ന ഇനം എട്ടുകാലികളാണ് ഇവ.
പോളണ്ടിലേക്ക് തന്നെ ഇവയെ തിരിച്ചയക്കാനാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. എട്ടുകാലികളെ രാജ്യത്തേക്ക് അയച്ചതെന്തിനാണെന്ന കാര്യം വ്യക്തമല്ല.
Post Your Comments