മിക്ക കറികളിലും ചേര്‍ക്കുന്ന ഒന്നാണ് കറിവേപ്പില. ഭക്ഷണത്തിന് രുചിയും മണവും നല്‍കുന്ന കറിവേപ്പിലയെ നാം ആരും അത്ര കണക്കിലെടുക്കാറില്ല. എന്നാല്‍ നമ്മുടെ ആരോഗ്യ ജീവിതത്തിന് കറിവേപ്പില വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന കാര്യം പലര്‍ക്കും അറിയില്ല.
നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഒട്ടേറെ അസുഖങ്ങളെ ചെറുക്കാന്‍ കറിവേപ്പിലയ്ക്ക് കഴിയും. അയേണ്‍, ഫോളിക് ആസിഡ്, കാല്‍സ്യം പോലുള്ള ധാരാളം പോഷകങ്ങള്‍ കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്. കറിവേപ്പില നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കറിവേപ്പിലയിട്ട് തളിപ്പിച്ച വെള്ളം കുടിക്കുന്നത് ചര്‍മ്മത്തെ സംരക്ഷിക്കാനും ഫലപ്രദമാണ്. കറിവേപ്പിലയില്‍ വിറ്റാമിന്‍ സി, ഇ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതിലെ ആന്റി ഓക്‌സിഡന്റും ആന്റിസെപ്റ്റിക് ഗുണങ്ങളും മുഖക്കുരു തടയാന്‍ സഹായിക്കുന്നു.
ശരീരത്തിലുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാന്‍ മികച്ചതാണ് കറിവേപ്പില. മാത്രമല്ല രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കാന്‍സര്‍ സാധ്യത കുറയ്ക്കാനുമെല്ലാം കറിവേപ്പിലയ്ക്ക് കഴിയുമെന്നാണ് പഠനം.
Post Your Comments