Latest NewsIndia

എല്ലാം സര്‍ക്കാര്‍ തരില്ല, ജീവിക്കാന്‍ പണിയെടുക്കണം: ഹര്‍ജിയില്‍ ഹൈക്കോടതി

തെരുവില്‍ കഴിയുന്നവര്‍ക്കു സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഭക്ഷണ പാക്കറ്റുകള്‍ നല്‍കുന്നുണ്ടെന്ന് ബിഎംസി കോടതിയെ അറിയിച്ചു.

മുംബൈ: ഭവനരഹിതര്‍ക്കും യാചകര്‍ക്കും വേണ്ടതെല്ലാം നല്‍കാന്‍ സര്‍ക്കാരിനാവില്ലെന്നും അവര്‍ പണിയെടുത്തു ജീവിക്കണമെന്നും ബോംബെ ഹൈക്കോടതി. തെരുവില്‍ കഴിയുന്നവര്‍ക്കും യാചകര്‍ക്കും ദിവസം മൂന്നു നേരം ഭക്ഷണം ഉള്‍പ്പെടെ നല്‍കാന്‍ കോര്‍പ്പറേഷനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. അതേസമയം തെരുവില്‍ കഴിയുന്നവര്‍ക്കു സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഭക്ഷണ പാക്കറ്റുകള്‍ നല്‍കുന്നുണ്ടെന്ന് ബിഎംസി കോടതിയെ അറിയിച്ചു.

സ്ത്രീകള്‍ക്കു സാനിറ്ററി നാപ്കിന്‍ നല്‍കുന്നുണ്ടെന്നും കോര്‍പ്പറേഷന്‍ ചൂണ്ടിക്കാട്ടി. കോര്‍പ്പറേഷന്റെ വാദം രേഖപ്പെടുത്തിയ കോടതി ഇക്കാര്യത്തില്‍ കുടുതല്‍ ഉത്തരവുകള്‍ ഇടില്ലെന്ന് വ്യക്തമാക്കി. തെരുവില്‍ കഴിയുന്നവരും രാജ്യത്തിനു വേണ്ടി ജോലി ചെയ്യേണ്ടതുണ്ട്. എല്ലാവരും ജോലി ചെയ്താണ് ജീവിക്കുന്നത്. വേണ്ടതെല്ലാം എത്തിച്ചു നല്‍കാന്‍ സര്‍ക്കാരിനാവില്ല. ആളുകളെ ജോലി ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കലാണോ ഹര്‍ജിയുടെ ഉദ്ദേശ്യമെന്ന് കോടതി ആരാഞ്ഞു.

നഗരത്തിലെ പൊതു ശൗച്യാലയങ്ങള്‍ നാമമാത്രമായ തുക ഈടാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. തെരുവില്‍ കഴിയുന്നവര്‍ക്ക് ഇതു സൗജന്യമാക്കുന്ന കാര്യം പരിഗണിക്കാന്‍ കോടതി കോര്‍പ്പറേഷനോട് നിര്‍ദേശിച്ചു. തെരുവില്‍ കഴിയുന്നവര്‍ക്കു മൂന്നു നേരം പോഷക സമൃദ്ധ ഭക്ഷണം, കുപ്പിവെള്ളം, കിടക്കാന്‍ ഇടം, ശുചിമുറി സൗകര്യം എന്നിവര്‍ നല്‍കാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനു (ബിഎംസി) നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്രിജേഷ് ആര്യ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button