KeralaLatest NewsNews

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രവര്‍ത്തന രീതിയെ വിമര്‍ശിച്ച് മന്ത്രി ആന്‍റണി രാജു

കെഎസ്ആര്‍ടിസി ലാഭമുണ്ടാക്കിയില്ലെങ്കിലും നഷ്ടം കുറച്ചു കൊണ്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമീപനവും പ്രവര്‍ത്തന രീതിയും മാറണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ധന, സ്പെയര്‍പാർട്സ് മാനേജ്മെന്‍റിനെക്കുറിച്ച് വലിയ പരാതികളുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്നും സര്‍ക്കാര്‍ ധനസഹായത്തോടെ കെഎസ്ആര്‍ടിസിക്ക് പ്രവര്‍ത്തിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 77 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കോഴിക്കോട്ടെ കെഎസ്ആര്‍ടിസി കോംപ്ലക്സ് 6 വര്‍ഷമായി തുറന്നു പ്രവര്‍ത്തിപ്പിക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. കെഎസ്ആര്‍ടിസി ലാഭമുണ്ടാക്കിയില്ലെങ്കിലും നഷ്ടം കുറച്ചു കൊണ്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button