KeralaLatest NewsNews

ഇക്കാര്യങ്ങൾ അനുവദിച്ചില്ലെങ്കിൽ വ്യാഴാഴ്ച്ച മുതൽ അനിശ്ചിതകാല സമരം: സർക്കാരിനോട് ഇടഞ്ഞ് വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: സംസ്ഥാനത്തെ കടകളെല്ലാം തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ കടകളും തുറക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആവശ്യം. ചൊവ്വാഴ്ച സംസ്ഥാനത്തെ എല്ലാ കടകളും അടച്ചിടാനാണ് വ്യാപാര സമിതിയുടെ തീരുമാനം.

Read Also: ഒൻപത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റിൽ: സംഭവം കണ്ണൂരിൽ

ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വ്യാഴാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ പറഞ്ഞു. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ വലിയ സാമ്പത്തിക നഷ്ടവും കടബാധ്യതയും ഉണ്ടാക്കിയതായാണ് വ്യാപാരികൾ പറയുന്നത്. ഒന്നരമാസമായി കടകൾ അടഞ്ഞുകിടക്കുകയാണെന്നും നഷ്ടം ക്രമാതീതമായി വർധിക്കുകയാണെന്നും വ്യാപാരികൾ വിശദമാക്കുന്നു. കടകളിലുണ്ടായിരുന്ന സാധനങ്ങളെല്ലാം വിൽക്കാൻ കഴിയാത്ത വിധം ഉപയോഗശൂന്യമായി മാറി. കടബാധ്യതയും, വാടക ബാധ്യതയും ക്രമാതീതമായി വർധിക്കുന്നത് ആത്മഹത്യയിലേക്ക് നയിക്കുന്ന സാഹചര്യത്തിലാണെന്നും മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.

Read Also: തൃശ്ശൂർ മേയർക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി: പോലീസുകാരെക്കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിക്കുന്നത് നിർത്തണം

shortlink

Related Articles

Post Your Comments

Related Articles


Back to top button