KeralaNattuvarthaLatest NewsNewsIndia

രാജ്യത്ത് പ​ത്ത് കോ​ടിയിലധികം ക​ർ​ഷ​ക​ർ​ക്കാ​യി നൽകിയത് 1,35,000 കോ​ടി രൂ​പ: പ്ര​ധാ​ന​മ​ന്ത്രി

പ്ര​ധാ​ന​മ​ന്ത്രി കി​സാ​ന്‍ സ​മ്മാ​ന്‍ നി​ധി യോ​ജ​ന പ​ദ്ധ​തി​ പ്രകാരം ക​ര്‍​ഷ​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നേ​രി​ട്ടാ​ണ് പ​ണം കൈ​മാ​റു​ന്ന​ത്

ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി കി​സാ​ന്‍ സ​മ്മാ​ന്‍ നി​ധി യോ​ജ​ന പ്ര​കാ​രം പ​ത്തു കോ​ടി​യ​ല​ധി​കം ക​ര്‍​ഷ​ക​ര്‍​ക്കാ​യി 1,35,000 കോ​ടി രൂ​പ കൈ​മാ​റി​യെ​ന്ന് വ്യക്തമാക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. വ​ര്‍​ഷ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് മൂ​ന്ന് ഗ​ഡു​ക്ക​ളാ​യി ആ​റാ​യി​രം രൂ​പ ന​ല്‍​കു​ന്ന പ്ര​ധാ​ന​മ​ന്ത്രി കി​സാ​ന്‍ സ​മ്മാ​ന്‍ നി​ധി യോ​ജ​ന പ​ദ്ധ​തി​ പ്രകാരം ക​ര്‍​ഷ​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നേ​രി​ട്ടാ​ണ് പ​ണം കൈ​മാ​റു​ന്ന​ത്.

​കോ​വി​ഡ് കാ​ല​ത്ത് ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ എ​ത്ര​മാ​ത്രം ഫ​ല​പ്ര​ദ​മാ​യാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന് ക​ണ്ട​താ​ണെന്നും വി​ക​സി​ത ​രാ​ജ്യ​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ടി​ട​താ​ണ് ഇ​ന്ത്യ​യു​ടെ നേ​ട്ടമെന്നും പ്രധാനമന്ത്രി പറഞ്ഞു. അ​ര്‍​ഹ​ത​പ്പെ​ട്ട​യാ​ളു​ക​ള്‍​ക്ക് നേ​രി​ട്ട് പ​ണം ന​ല്‍​കു​ന്ന​തി​ല്‍ ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ പ​ദ്ധ​തി വ​ലി​യ പു​രോ​ഗ​തി കൈ​വ​രി​ച്ച​തായും ഏ​ഴു​ല​ക്ഷം കോ​ടി രൂ​പ​ ഇ​ത്ത​ര​ത്തി​ല്‍ കൈ​മാ​റി​യെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button