ഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം പത്തു കോടിയലധികം കര്‍ഷകര്‍ക്കായി 1,35,000 കോടി രൂപ കൈമാറിയെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. വര്‍ഷത്തില്‍ കര്‍ഷകര്‍ക്ക് മൂന്ന് ഗഡുക്കളായി ആറായിരം രൂപ നല്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പദ്ധതി പ്രകാരം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ടാണ് പണം കൈമാറുന്നത്.
കോവിഡ് കാലത്ത് ഡിജിറ്റല്‍ ഇന്ത്യ എത്രമാത്രം ഫലപ്രദമായാണ് മുന്നോട്ടുപോകുന്നതെന്ന് കണ്ടതാണെന്നും വികസിത രാജ്യങ്ങള്‍ പരാജയപ്പെട്ടിടതാണ് ഇന്ത്യയുടെ നേട്ടമെന്നും പ്രധാനമന്ത്രി പറഞ്ഞു. അര്‍ഹതപ്പെട്ടയാളുകള്‍ക്ക് നേരിട്ട് പണം നല്കുന്നതില് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി വലിയ പുരോഗതി കൈവരിച്ചതായും ഏഴുലക്ഷം കോടി രൂപ ഇത്തരത്തില്‍ കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments