Latest NewsIndiaNews

അഹങ്കാരത്തിന്റെയും അജ്ഞതയുടെയും വൈറസിന് വാക്‌സിനില്ല: രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി കേന്ദ്ര സ‌ര്‍ക്കാര്‍

ജൂലൈ മുതല്‍ പ്രതിദിനം ഒരുകോടി ഡോസ് വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് നേരെയായിരുന്നു രാഹുലിന്റെ ട്വിറ്ററിലൂടെയുള‌ള പരിഹാസം

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ച കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. ജൂലൈ മാസം വന്നു എന്നിട്ടും ഇന്ത്യയില്‍ വാക്‌സിന്‍ മാത്രം വന്നില്ലെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ ട്വീ‌റ്റ്. ജൂലൈ മുതല്‍ പ്രതിദിനം ഒരുകോടി ഡോസ് വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് നേരെയായിരുന്നു രാഹുലിന്റെ ട്വിറ്ററിലൂടെയുള‌ള പരിഹാസം.

ഇതിനെ ട്വി‌റ്ററിലൂടെ തന്നെ ശക്തമായ മറുപടിയാണ് ഹര്‍ഷ വര്‍ധന്‍ നൽകിയത്. ‘ജൂലൈ മാസം ലഭിക്കുന്ന വാക്‌സിനെക്കുറിച്ചുള‌ള വിവരങ്ങള്‍ ഇന്നലെയാണ് ഞാന്‍ അറിയിച്ചത്. രാഹുല്‍ ഗാന്ധി അത് വായിച്ചില്ലേ? എന്താണ് അദ്ദേഹത്തിന്റെ പ്രശ്‌നം? അഹങ്കാരത്തിന്റെയും അജ്ഞതയുടെയും വൈറസിന് വാക്‌സിനില്ല’ -ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. നേതൃത്വ പരിശോധനയെക്കുറിച്ച്‌ കോണ്‍ഗ്രസ് ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also  :  സമ്പൂർണ്ണ ലോക് ഡൗൺ നടപ്പാക്കിയിട്ടും രോഗികളുടെ എണ്ണത്തിൽ കുറവില്ല: അന്വേഷണത്തിന് കേന്ദ്ര സംഘം കേരളത്തിലേക്ക്

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കോവിഡ് പ്രതിരോധങ്ങളെക്കുറിച്ചും അദ്ദേഹം വിമ‌ര്‍ശിച്ചു. രാജസ്ഥാന്‍ സര്‍ക്കാര്‍ ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ വാങ്ങിയതിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രതികരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button