KeralaNattuvarthaLatest NewsNews

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച ആസൂത്രണ കേസ്: റിയാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം കൂടി അറസ്റ്റില്‍

റിയാസിന് സൂഫിയാനുമായും വിദേശത്തു നിന്നു സ്വര്‍ണം കടത്തുന്നവരുമായും നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ്

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച ആസൂത്രണ കേസില്‍ റിയാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം കൂടി പിടിയിൽ. കൊടുവള്ളി നാട്ടുകാലിങ്ങല്‍ സ്വദേശികളായ റിയാസ്, മുഹമ്മദ് ബഷീര്‍, മുഹമ്മദ് ഹാഫിസ്, മുഹമ്മദ് ഫാസില്‍, ഷംസുദ്ദീന്‍ എന്നിവര്‍ ആണ് പിടിയിലായത്. ഇവരും സംഭവ സമയത്ത് കരിപ്പൂരില്‍ വന്നിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 16 ആയി.

read also: ഓരോരുത്തര്‍ അവരവരുടെ സംസ്‌കാരവും ജീവിതരീതിയും വച്ച്‌ ഓരോന്ന് പറയും: സംഗീതയ്ക്ക് ആനി ശിവയുടെ മറുപടി

റിയാസിന് സൂഫിയാനുമായും വിദേശത്തു നിന്നു സ്വര്‍ണം കടത്തുന്നവരുമായും നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടാതെ സ്വര്‍ണക്കടത്തിനെത്തിയ കൊടുവള്ളി സംഘം രാമനാട്ടുകര അപകടം നടന്ന ദിവസം കരിപ്പൂരില്‍ നിന്ന് ഒരു യാത്രക്കാരനെയും തട്ടിക്കൊണ്ടുപോയതായി വിവരം പുറത്തുവന്നിട്ടുണ്ട്. മുഖ്യ ആസൂത്രകന്‍ സൂഫിയാന്‍റെ സഹോദരന്‍ ഫിജാസും ഷിഹാബും അടങ്ങിയ നാലംഗ സംഘമാണ് സംഭവത്തിന് പിന്നില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button