
ദുബായ്: വീണ്ടും പ്രതിസന്ധിയിലാക്കി യുഎഇയുടെ പുതിയ തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്രാ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് ദുബായ്‌യുടെ ഔദ്യോഗിക വിമാന കമ്ബനിയായ എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചിരിക്കുകയാണ്. ഇതോടെ യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വീണ്ടും പ്രതിസന്ധിയിലായി.
എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്ബനികള്‍ ജൂലൈ 21 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രവാസികള്‍ യുഎഇയിലേക്ക് ഇനി എന്നാണു മടങ്ങാനാകുമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.
Post Your Comments