KeralaLatest NewsNews

മലയാള വാര്‍ത്താചാനലുകളില്‍ തട്ടമിട്ട മുസ്ലിം സ്ത്രീകള്‍ക്ക് അവതാരകയാകാന്‍ അലിഖിത വിലക്ക്: അഡ്വ. ഫാത്തിമ തഹ്ലിയ

മതപരമായ വസ്ത്രം ധരിച്ചു എന്നതിന്റെ പേരിൽ ഏതെങ്കിലും ഒരു സ്ത്രീക്ക് അവരുടെ ജോലി സാധ്യത കുറയുന്നുണ്ടെങ്കിൽ അത് തീർത്തും ജനാധിപത്യ വിരുദ്ധമാണ്

മലപ്പുറം : തട്ടമിട്ട മുസ്ലിം സ്ത്രീകള്‍ക്ക് അവതാരകയാകാൻ ചില മലയാള ചാനലുകളിൽ അലിഖിത വിലക്കുണ്ടെന്ന് മാധ്യമ പ്രവർത്തകയായ ഫസീല മൊയ്തു പറഞ്ഞതായി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ. തട്ടമിട്ടു എന്ന കാരണത്താല്‍ ചാനലുകളില്‍ വിവേചനം നേരിടുന്നുണ്ടെന്നും പ്രൊഫഷണല്‍ ഭാവി മുന്‍നിര്‍ത്തി ആരും ഇക്കാര്യം തുറന്നു പറയാത്തതാണെന്നും ഫസീല പറഞ്ഞതായി ഫാത്തിമ തഹ്ലിയ പറഞ്ഞു. മതപരമായ വസ്ത്രം ധരിച്ചു എന്നതിന്റെ പേരിൽ ഏതെങ്കിലും ഒരു സ്ത്രീക്ക് അവരുടെ ജോലി സാധ്യത കുറയുന്നുണ്ടെങ്കിൽ അത് തീർത്തും ജനാധിപത്യ വിരുദ്ധമാണെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഫാത്തിമ തഹ്ലിയ ഇക്കാര്യം പറഞ്ഞത്.

കുറിപ്പിന്റെ പൂർണരൂപം :

യൂട്യൂബിലും റീൽസിലും തട്ടമിട്ട ധാരാളം സ്ത്രീകളെ നാം ഇപ്പോൾ കാണുന്നുണ്ട്. എന്നാൽ കേരള ജനസംഖ്യയുടെ പതിമൂന്ന് ശതമാനത്തോളം വരുന്ന മുസ്ലിം സ്ത്രീകളെ മലയാള വാർത്താ ചാനലുകളിൽ നാം വിരളമായേ കാണുന്നുള്ളൂ.

Read Also  :  ഓരോരുത്തര്‍ അവരവരുടെ സംസ്‌കാരവും ജീവിതരീതിയും വച്ച്‌ ഓരോന്ന് പറയും: സംഗീതയ്ക്ക് ആനി ശിവയുടെ മറുപടി

തട്ടമിട്ട മുസ്ലിം സ്ത്രീക്ക് അവതാരകയാകാൻ ചില മലയാള ചാനലുകളിൽ അലിഖിത വിലക്കുണ്ട് എന്നാണ് മാധ്യമ പ്രവർത്തകയായ ഫസീല മൊയ്തു പറയുന്നത്. തട്ടമിട്ടു എന്ന കാരണം കൊണ്ട് ജോലിയിൽ വിവേചനത്തിന് ഇരയാക്കപ്പെട്ട പലരും പ്രൊഫഷനൽ ഭാവി മുൻനിർത്തി ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറാവുന്നില്ല എന്നാണ് ഫസീല പറയുന്നത്.

മതപരമായ വസ്ത്രം ധരിച്ചു എന്നതിന്റെ പേരിൽ ഏതെങ്കിലും ഒരു സ്ത്രീക്ക് അവരുടെ ജോലി സാധ്യത കുറയുന്നുണ്ടെങ്കിൽ അത് തീർത്തും ജനാധിപത്യ വിരുദ്ധമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button