Latest NewsKeralaIndia

മദ്രാസ് ഐഐടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് എറണാകുളം സ്വദേശി: കൂടുതൽ വിവരങ്ങൾ പുറത്ത്

ഹോക്കി സ്റ്റേഡിയത്തിനടുത്തുനിന്നാണ് എട്ടുമണിയോടെ മൃതദേഹം കണ്ടെത്തിയത്.

ചെന്നൈ∙ മദ്രാസ് ഐഐടി ക്യാംപസിൽ ഇന്നലെ രാത്രി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയും ഐഎസ്ആർഒ ഉദ്യോഗസ്ഥനുമായ ആർ.രഘുവിന്റെ മകൻ ഉണ്ണികൃഷ്ണനാണു മരിച്ചത്. ഹോക്കി സ്റ്റേഡിയത്തിനടുത്തുനിന്നാണ് എട്ടുമണിയോടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന്റെ മുഖവും ശരീരത്തിലെ ചില ഭാഗങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്. ഉണ്ണികൃഷ്ണന്റെ താമസ സ്ഥലത്തുനിന്ന് 11 പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. മാനസിക സമ്മർദത്തെ തുടർന്ന് ആത്മഹത്യ ചെയ്യുന്നെന്നും തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നുമാണു കത്തിലുള്ളത്.

read also: മദ്രാസ് ഐഐടിയില്‍ കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം, മലയാളിയുടേതെന്ന് സംശയം

ബിടെക് പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ഏപ്രിലിലാണ് ഉണ്ണികൃഷ്ണൻ ഐഐടിയിൽ പ്രോജക്ട് അസോഷ്യേറ്റും ഗസ്റ്റ് അധ്യാപകനുമായി ജോലിയിൽ പ്രവേശിച്ചത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം റോയ്പെട്ട് ഗവ. ആശുപത്രിയിലേക്കു മാറ്റി. ബന്ധുക്കൾ ചെന്നൈയിലെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button