COVID 19KeralaLatest NewsIndiaNews

സമ്പൂർണ്ണ ലോക് ഡൗൺ നടപ്പാക്കിയിട്ടും രോഗികളുടെ എണ്ണത്തിൽ കുറവില്ല: അന്വേഷണത്തിന് കേന്ദ്ര സംഘം കേരളത്തിലേക്ക്

​​​ന്യൂഡല്‍ഹി: സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും കോവിഡ് വ്യാപനം മാറ്റങ്ങൾ ഇല്ലാതെ തുടരുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ സമാന സ്ഥിതിയുള്ള ആറ് സംസ്ഥാനങ്ങളിലേക്കും കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം. കേരളം, അരുണാചല്‍ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്‌ഗഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം. നിലവിലെ സാഹചര്യങ്ങളെ വിലയിരുത്താനും നടപടികൾ സ്വീകരിക്കാനുമാണ് കേന്ദ്രസംഘത്തെ നിയോഗിച്ചിരിക്കുന്നത്.

Also Read:നായയെ അടിച്ചു കൊന്ന കേസിൽ കേരള സർക്കാർ സ്വീകരിച്ച നടപടികൾ ഉടൻ അറിയിക്കണമെന്ന് ഹൈക്കോടതിയുടെ താക്കീത്

ലോക്ക്‌ഡൗണ്‍ അടക്കം നടപ്പിലാക്കിയിട്ടും കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകാത്ത പശ്ചാത്തലത്തിലാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. രോഗബാധ കൂടുതലുള്ള ജില്ലകളിലാകും കേന്ദ്രസംഘം സന്ദര്‍ശനം നടത്തുക.

കേരളത്തില്‍ ഇപ്പോഴും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളില്‍ തന്നെയാണ്. ഇതോടൊപ്പം വൈറസ് വകഭേദങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കര്‍ശനമായി ലോക്ക്‌ഡൗണ്‍ നടപ്പാക്കിയിട്ടും കേരളത്തില്‍ രോഗവ്യാപനം കുറയാത്തത് കേന്ദ്രം ഗൗരവമായാണ് കാണുന്നത്.

കേരളം അടച്ചിടുന്നതല്ലാതെ കോവിഡ് വ്യാപനം കുറയുന്നില്ലെന്നുള്ള വിമർശനം ശക്തമായിരുന്നു. ലോക് ഡൗണുകൾ വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധി മൂലം ജനങ്ങൾ ദുരിതത്തിലാവുകയും, ആത്മഹത്യകൾ പെരുകുകയും മാത്രമാണ് കേരളത്തിൽ ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button