KeralaLatest NewsIndiaNewsInternational

‘നിമിഷയെ മാത്രം പോരാ അവളുടെ മകനെയും വേണം’: രണ്ടു പേരെയും തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി ബിന്ദു ഹൈക്കോടതിയില്‍

കൊച്ചി: ഐ.എസിൽ ചേർന്ന് വിധവയായ ശേഷം അഫ്‌ഗാനിസ്ഥാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയേയും മകനേയും ഇന്ത്യയില്‍ തിരിച്ചെത്തിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി നിമിഷയുടെ മാതാവ്. മകളെയും അവളുടെ കുഞ്ഞിനെയും എത്രയും പെട്ടന്ന് നാട്ടിൽ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് ആണ് ബിന്ദു മകൾക്കായി കോടതിയിൽ നല്‍കിയത്. നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, റഫീല എന്നിവരേയും അവരുടെ മക്കളേയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരുന്നതില്‍ സുരക്ഷ ഏജന്‍സികള്‍ക്ക് താല്പര്യമില്ലെന്ന സൂചനകൾ പുറത്തുവരുന്നതിനിടയിലാണ് ബിന്ദുവിന്റെ ഹർജി.

അഫ്‌ഗാനിസ്ഥാന്‍ ഇവരെ ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാറെന്ന് വ്യക്താക്കിയപ്പോള്‍ സുരക്ഷ ഏജന്‍സികളുടെ നിലപാട് സര്‍ക്കാര്‍ തേടിയിരുന്നു. സംഘത്തിലെ എല്ലാവര്‍ക്കും ചാവേര്‍ ആക്രമണത്തിന് പരിശീലനം കിട്ടിയിട്ടുണ്ടെന്നാണ് സുരക്ഷാ ഏജന്‍സികള്‍ സര്‍ക്കാരിനെ അറിയിച്ചത്. അതിനാല്‍ വലിയ ഭീഷണിയാകും എന്ന റിപ്പോ‍ര്‍ട്ടാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിന് നല്‍കിയത്. ഇതോടെ വിഷയം നിയമപോരാട്ടത്തിലേക്ക് കടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

Also Read:വേദന കൊണ്ട് പുളഞ്ഞിട്ടും ആരും നോക്കിയില്ല, ചികിത്സ കിട്ടാതെ വീട്ടമ്മ മരിച്ചു: മെഡിക്കൽ കോളേജിന്റെ അനാസ്ഥ എന്നവസാനിക്കും

നേരത്തെ, വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ബിന്ദു രംഗത്ത് വന്നിരുന്നു. മകളെ തിരിച്ച് നാട്ടിലെത്തിക്കാൻ സഹായം വേണമെന്ന തന്റെ ആവശ്യം കേന്ദ്രസർക്കാരും ബി.ജെ.പി.യും അവഗണിക്കുകയാണെന്ന് ബിന്ദു ആരോപിച്ചിരുന്നു. നിമിഷയെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കാണാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും മകൻ ആർമിയിൽ മേജർ ആയിട്ടും സർക്കാർ അവഗണന കാണിക്കുകയാണെന്നും ബിന്ദു ആരോപിച്ചിരുന്നു.

മകളെ കാണാൻ വേണമെങ്കിൽ അഫ്‌ഗാനിസ്ഥാനിലും പോകാൻ തയ്യാറാണെന്നും മകളെ കാണണമെന്ന ആവശ്യവുമായി അഫ്ഗാൻ സർക്കാരിനും മെയിൽ അയച്ചെന്നും ബിന്ദു വ്യക്തമാക്കിയിരുന്നു. താനൊരു ഹിന്ദു ആയിട്ടും ബി.ജെ.പി. സർക്കാർ അവഗണന കാണിക്കുന്നത് എന്തിനാണെന്ന് ബിന്ദു ചോദിക്കുന്നു. 2016 ജൂണിലാണ് നിമിഷ ഫാത്തിമയെ കാണാതാവുന്നത്. പിന്നീട് അഫ്ഗാനിലെ ഐ.എസ്. ക്യാമ്പിലുണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button