ന്യൂഡല്‍ഹി: വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രാഹുലിന് അഹങ്കാരവും അജ്ഞതയുമാണെന്ന് തിരിച്ചടിച്ച് കേന്ദ്ര ആരോഗ്യമന്ത്രി. ജൂലായ് മാസം വന്നു എന്നിട്ടും ഇന്ത്യയില്‍ വാക്‌സിന്‍ മാത്രം വന്നില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ജൂലായ് മുതല്‍ പ്രതിദിനം ഒരുകോടി ഡോസ് വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് നേരെയായിരുന്നു രാഹുലിന്റെ ട്വിറ്ററിലൂടെയുളള പരിഹാസം.
രാഹുലിന്റെ ട്വീറ്റിന് ശക്തമായ മറുപടിയാണ് ട്വിറ്ററിലൂടെത്തന്നെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ നല്‍കിയത്. ‘ജൂലായ് മാസം ലഭിക്കുന്ന വാക്‌സിനെക്കുറിച്ചുളള വിവരങ്ങള്‍ ഇന്നലെയാണ് ഞാന്‍ അറിയിച്ചത്. രാഹുല്‍ ഗാന്ധി അത് വായിച്ചില്ലേ? എന്താണ് അദ്ദേഹത്തിന്റെ പ്രശ്‌നം? അഹങ്കാരത്തിന്റെയും അജ്ഞതയുടെയും വൈറസിന് വാക്‌സിനില്ല’- ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു. നേതൃത്വ പരിശോധനയെക്കുറിച്ച് കോണ്‍ഗ്രസ് ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Also: ഗ്രേസ് മാർക്ക് കൊടുക്കരുതെന്ന് സർക്കാർ: കായിക താരങ്ങൾക്ക് തിരിച്ചടി
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധങ്ങളെക്കുറിച്ചും അദ്ദേഹം വിമര്‍ശിച്ചു. രാജസ്ഥാന്‍ സര്‍ക്കാര്‍ ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ വാങ്ങിയതിലെ അഴിമതി ചൂണ്ചിക്കാട്ടിയാണ് അദ്ദേഹം പ്രതികരിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയതില്‍ സര്‍ക്കാരുകള്‍ പ്രതികരിച്ചതോടെയാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പരിഹാസമുന്നയിച്ചത്.
Post Your Comments