റിയാദ്: ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങിയ 200 പേരെ സൗദി അറേബ്യയില്‍ അറസ്റ്റ് ചെയ്തു. കോവിഡ് സ്ഥിരീകരിച്ച ശേഷം പുറത്തിറങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്ത് കോവിഡ് മുന്‍കരുതല്‍ നടപടികള്‍ നിരീക്ഷിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും കിഴക്കന്‍ പ്രവിശ്യാ പൊലീസും സംയുക്തമായാണ് നടപടിയെടുത്തത്.
വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയ ശേഷം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവരും പോലീസ് പിടിയിലായിട്ടുണ്ട്. അറസ്റ്റിലായവര്‍ക്കെതിരെ കർശനമായ നിയമ നടപടികള്‍ സ്വീകരിച്ചതായി കിഴക്കന്‍ പ്രവിശ്യ പൊലീസ് വ്യക്തമാക്കി.
Post Your Comments