Latest NewsKeralaNattuvarthaNews

‘ആഹാ അവൾ മരിച്ചോ?’: കാമുകൻ അന്‍സിലിനൊപ്പം ഒളിച്ചോട്ടത്തിനിടെ മരിച്ച സുമിത്രയുടെ മരണ വാർത്തയിൽ പ്രതികരിച്ച് ഭർത്താവ്

പന്തളം: ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടോടുന്നതിനിടയില്‍ ബൈക്ക് അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പൊഴിയൂര്‍ കുളത്തൂര്‍ പുളിമൂട് വിളയില്‍ വീട്ടില്‍ സുമിത്ര (28) ആണ് മരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് എന്‍ എം മന്‍സിലില്‍ അന്‍സിലി (24 ) നൊപ്പം ബൈക്കിൽ സഞ്ചരിക്കവേ ആയിരുന്നു അപകടം.

സുമിത്രയുടെ മൃതദേഹം തനിക്ക് കാണേണ്ടെന്ന് ഭര്‍ത്താവ് പ്രവീണ്‍. യുവതിയുടെ മരണവിവരം പറയാൻ പന്തളം സ്റ്റേഷനില്‍ നിന്ന് പൊലീസുകാർ സുമിത്രയുടെ ഭർത്താവ് പ്രവീണിനെ വിളിച്ചപ്പോഴായിരുന്നു യുവാവ് ഇത്തരത്തിൽ പ്രതികരിച്ചത്. ‘ആഹാ, അവള്‍ മരിച്ചോ’ എന്നായിരുന്നു പ്രവീൺ ആദ്യം ചോദിച്ചത്. ഇതോടെ പോലീസ് സുമിത്രയുടെ ബന്ധുക്കളെ വിവരമറിയിച്ചു. എന്നാൽ ഇവരുടെ പ്രതികരണവും ഇങ്ങനെ തന്നെയായിരുന്നു. ഇതോടെ സുമിത്രയുടെ മൃതദേഹം ഏറ്റെടുക്കാൻ ആരുമെത്തിയില്ല.

Also Read:ഇടമലക്കുടിയെ സഹായിച്ചതാണോ തെറ്റായിപ്പോയത്?: എംപിക്കൊപ്പമുള്ള യാത്രാ വിവാദത്തില്‍ സുജിത്ത് ഭക്തന്‍

ഭര്‍ത്താവ് പ്രവീണുമായി പിണങ്ങി കഴിയുകയായിരുന്നു സുമിത്ര. ബന്ധം പിരിയുന്നതിനായി ഇവര്‍ തമ്മില്‍ കുടുംബ കോടതിയില്‍ കേസും നടന്നു വരികയാണ്. ഇരുവരുടെയും മകൻ പ്രവീണിനൊപ്പമാണ് താമസിക്കുന്നത്. സുമിത്രയ്ക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതാണ് ഭർത്തവയും ഭാര്യയും വേർപിരിഞ്ഞു താമസിക്കാനുണ്ടായ കാരണം.

സാമൂഹിക മാധ്യമം വഴിയാണ് സുമിത്ര അൻസിലിനെ പരിചയപ്പെടുന്നത്. വയസിനു ഇളയതാണെങ്കിലും യുവാവുമൊത്ത് കറക്കമായിരുന്നുസുമിത്രയുടെ സ്ഥിരം പരിപാടിയെന്ന് നാട്ടുകാർ പറയുന്നു. എംസി റോഡില്‍ കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് സമീപമുള്ള വളവില്‍ വെച്ച് ഇരുവരുംസഞ്ചരിച്ചിരുന്ന ബൈക്ക് തെന്നി മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ സുമിത്രയുടെ മുകളിലൂടെ എതിർദിശയിൽ നിന്നും വന്ന വണ്ടി കയറി ഇറങ്ങി. ഉടന്‍ തന്നെ മരണവും സംഭവിച്ചു. അന്‍സിലിന്റെ കാലൊടിഞ്ഞ് പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button