തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ പകുതിയോടെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ജൂലൈ എട്ടിനകം മണ്‍സൂണ്‍ സംസ്ഥാനത്ത് തിരിച്ചെത്തും. ജൂലൈ പകുതി മുതല്‍ കനത്ത മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് അധികൃതര്‍ അറിയിച്ചു.
മണ്‍സൂണ്‍ തിരിച്ചെത്തുന്നതിന് മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 5-ാം തീയതി വരെ തെക്ക് പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറന്‍, വടക്കന്‍ അറബിക്കടല്‍ എന്നീ സമുദ്രഭാഗങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അതേസമയം, കഴിഞ്ഞ 39 വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂണ്‍ മാസമാണ് കടന്നുപോയത്. ശരാശരി 643 മില്ലി ലിറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 408 മില്ലി ലിറ്റര്‍ മഴയാണ് ഇത്തവണ ലഭിച്ചത്. മഴ ലഭ്യതയില്‍ 36 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷവും ജൂലൈ പകുതിയ്ക്ക് ശേഷമാണ് മഴ ശക്തമായതെങ്കിലും ഇത്തവണ അത്തരമൊരു വലിയ മഴ പ്രതീക്ഷിക്കാനാകില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
Post Your Comments