Latest NewsIndiaNews

പി.എം കെയ്‌ഴ്‌സ് ഫണ്ടിലേക്ക് 62 കോടിയിലധികം രൂപ സംഭാവന നല്‍കി എസ്ബിഐ

ന്യൂഡല്‍ഹി : കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പി.എം കെയ്ഴ്സ് ഫണ്ടിലേക്ക് 62 കോടിയിലധികം രൂപ സംഭാവന നല്‍കി എസ്.ബി.ഐ . ബാങ്കിന്റെ അറുപത്തിയാറാം സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ് കോവിഡ് മഹാമാരിക്കാലത്ത് സഹായധനം നല്‍കിയത്. ബാങ്കിന്റെ രണ്ടര ലക്ഷത്തോളം വരുന്ന ജീവനക്കാര്‍ 62.62 കോടി രൂപയാണ് സമാഹരിച്ചത്. കഴിഞ്ഞ വര്‍ഷവും എസ്.ബി.ഐ ജീവനക്കാര്‍ പി.എം കെയ്ഴ്സ് ഫണ്ടിലേക്ക് സംഭാവന നല്‍കിയിരുന്നു.

Read Also : ഭാര്യയെ മാസങ്ങളോളം ചങ്ങലയ്ക്കിട്ട ഭര്‍ത്താവ് അറസ്റ്റില്‍: കാരണം കേട്ട് പോലീസ് ഞെട്ടി

കോവിഡ് രൂക്ഷമായ കാലത്തും എസ്.ബി.ഐയുടെ ജീവനക്കാര്‍ ഉപഭേക്താക്കള്‍ക്കായി മികച്ച സേവനപ്രവര്‍ത്തനങ്ങളാണ് നടത്തിയത് എന്നതില്‍ അഭിമാനമുണ്ടെന്ന് ബാങ്കിന്റെ മാനേജിംഗ്
ഡയറക്ടര്‍ ദിനേശ് ഖാര മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന് ഏറ്റവും ആവശ്യമുള്ള സമയത്താണ് ജീവനക്കാര്‍ ഇത്തരമൊരു സംഭാവന നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button