ന്യൂഡല്‍ഹി: ബിജെപി നേതാക്കളെ ആക്രമിച്ച സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന 200ഓളം പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
Also Read: ആനി ശിവയ്ക്ക് നേരെ പ്രതികാര ബുദ്ധിയോടെ പെരുമാറിയ ഇടത് എംഎൽഎ: പുറത്തുവരുന്നത് ആശയുടെ അഹങ്കാര കഥയോ?
ബിജെപി നേതാവ് അമിത് വാത്മീകി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പ്രതിഷേധക്കാര്‍ ആക്രമണം അഴിച്ചുവിട്ടത്. ഗാസിപൂര്‍ അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവരാണ് ബിജെപി നേതാക്കളെ ആക്രമിച്ചത്. ഇവര്‍ വംശീയാധിക്ഷേപം നടത്തിയെന്നും ബിജെപി നേതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ് ഹൈവേയില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവമുണ്ടായത്.
അമിത് വാത്മീകിയുടെ സ്വീകരണ ചടങ്ങിനിടെയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമണം അഴിച്ചുവിട്ടത്. ബിജെപി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ വ്യാപകമായി അഗ്നിക്കിരയാക്കിയിരുന്നു. ഇതാദ്യമായല്ല പ്രതിഷേധക്കാര്‍ക്കെതിരെ ഇത്തരത്തില്‍ പരാതി ഉയരുന്നത്. ഡല്‍ഹി അതിര്‍ത്തികളില്‍ മാസങ്ങളായി തമ്പടിച്ചിരിക്കുന്നവര്‍ക്കെതിരെ പീഡന, കൊലപാതക കേസുകള്‍ വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments