കണ്ണൂര്‍ : സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ട് പ്രതിരോധ മന്ത്രാലയം ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും രാഷ്ട്രീയ നേതാക്കളും രംഗത്ത് എത്തി. സ്‌കൂളിലേക്കുള്ള വഴി തടസപ്പെടുത്തരുതെന്നും മൈതാനം നിലനിര്‍ത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനം സൈന്യം താത്ക്കാലികമായി നിര്‍ത്തിവച്ചു.
Read Also : ബംഗളൂരു കലാപം: മുഖ്യ സൂത്രധാരനായ എസ്.ഡി.പി.ഐ നേതാവിനെ അറസ്റ്റ് ചെയ്ത് എന്‍.ഐ.എ
എന്നാല്‍ കന്റോണ്‍മെന്റ് സ്ഥലത്താണ് മതില്‍ നിര്‍മിക്കുന്നതെന്ന് സൈന്യം പറയുന്നു. സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ട് വേലി കെട്ടി തിരിക്കാന്‍ പ്രതിരോധ വകുപ്പ് തീരുമാനിച്ചതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ നാട്ടുകാരും പി.ടി എ ഭാരവാഹികളും സ്ഥലത്തെത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും മൈതാനം നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവില്ലെന്ന കാര്യം സൈന്യം നേതാക്കളെ അറിയിച്ചു. എങ്കിലും, ജനകീയ പ്രതിഷേധം കണക്കിലെടുത്ത് നിര്‍മാണം സൈന്യം താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
Post Your Comments