ലണ്ടന്‍ : ദ ലാന്‍സറ്റ് എന്ന ജേണലിലാണ് പഠന വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അടി നല്‍കിയും മറ്റുമുള്ള ശാരീരിക ശിക്ഷകള്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പഠനം.
Read Also : ചൈനയ്ക്ക് വിജയാശംസകളുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
യൂണിവേഴ്‌സിറ്റി കൊളേജിന്റെ നേതൃത്തില്‍ രാജ്യാന്തര തലത്തിലുള്ള വിദഗ്ധരുടെ സംഘം 20 വര്‍ഷം നീണ്ട പഠനങ്ങള്‍ വിലയിരുത്തിയാണ് പുതിയ കണ്ടെത്തല്‍. കുട്ടികള്‍ക്ക് നല്‍കുന്ന ശാരീരിക ശിക്ഷകളും അതിന്റെ വ്യത്യസ്ഥ ഫലങ്ങളും ഉള്‍പ്പെടുന്ന വിവരങ്ങള്‍ ഗവേഷണ സംഘം വിലയിരുത്തി. കുട്ടികളുടെ ശ്രദ്ധ, പഠന മികവ്, മറ്റുള്ളവരുമായുള്ള ഇടപെടല്‍, സാമൂഹിക പെരുമാറ്റം തുടങ്ങിയവയില്‍ ഒന്നും ഗുണപരമായ മാറ്റം കൊണ്ടുവരാന്‍ ശാരീരിക ശിക്ഷകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പഠനങ്ങള്‍ വിശദീകരിക്കുന്നത്.
‘കുട്ടികള്‍ക്ക് ശാരീരികമായ ശിക്ഷകള്‍ നല്‍കുന്നതിലൂടെ ഉദ്ദേശിച്ച ഫലം ലഭിക്കില്ല. കുട്ടികള്‍ക്കോ കുടുംബത്തിനോ യാതൊരു ഗുണവും ഇത്തരം ശിക്ഷകള്‍ നല്‍കുന്നില്ല. അതേ സമയം കുട്ടികളെ ഇത് ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു’, വിലയിരുത്തലുകള്‍ക്ക് നേതൃത്വം നല്‍കിയ ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ എപ്പിഡമോളജി ആന്‍ഡ് പബ്ലിക്ക് ഹെല്‍ത്ത് വിഭാഗത്തില്‍ നിന്നുള്ള ഡോ. അന്‍ഞ്ച ഹെയില്‍മാന്‍ പറഞ്ഞു. ശാരീരിക ശിക്ഷകള്‍ നേരിടുന്ന കുട്ടികള്‍ ക്രൂരമായ അക്രമവാസന കാണിക്കുമെന്നതാണ് പഠനത്തില്‍ കണ്ട ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യം എന്നും അന്‍ഞ്ച ഹെയില്‍മാന്‍ പറയുന്നു.
Post Your Comments