KeralaLatest NewsNews

അടഞ്ഞു കിടക്കുന്ന മുറികൾ രോഗവ്യാപനത്തെ ത്വരിതപ്പെടുത്തും: സാധ്യമാകുന്നിടത്തൊക്കെ എ.സി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതു സ്ഥലങ്ങളിലേക്കാൾ സ്വകാര്യ സ്ഥലങ്ങളിൽ രോഗം കൂടുതലായി വ്യാപിക്കുന്ന പ്രവണത കണ്ടു വരുന്നുണ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീടുകൾ, ഓഫീസുകൾ, കടകൾ തുടങ്ങിയ ഇടങ്ങളിൽ രോഗം വളരെ കൂടുതൽ വ്യാപിക്കുന്നതായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ കാരണങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

Read Also: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപി അധികാരത്തിലെത്തും: മമത അഴിമതിയുടെ പര്യായമെന്ന് നദ്ദ

‘പ്രധാനമായും രണ്ടു കാരണങ്ങളാണ് ഇതിന് ഇടയാക്കുന്നത്. ഒന്നാമത്തെ പ്രശ്‌നം ഇവ കൃത്യമായ വായു സഞ്ചാരമില്ലാത്ത രീതിയിലാണ് ഉപയോഗിക്കപ്പെടുന്നത് എന്നതാണ്. അടഞ്ഞു കിടക്കുന്ന മുറികൾ രോഗവ്യാപനത്തെ ത്വരിതപ്പെടുത്തും. ഓഫീസുകളും സ്ഥാപനങ്ങളും തുറക്കുമ്പോൾ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്. സാധ്യമാകുന്നിടത്തൊക്കെ എ.സി. ഒഴിവാക്കണം. സ്ഥാപനത്തിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനം നിലനിൽക്കുന്നതിനാൽ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ വ്യാപനം ഒഴിവാക്കാൻ എല്ലാവരും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്െന്നും സ്ഥാപനങ്ങളിൽ തിരക്ക് അനുവദിക്കരുതെന്നും’ അദ്ദേഹം നിർദ്ദേശിച്ചു.

‘പൊതുസ്ഥലത്ത് പുലർത്തുന്ന ശ്രദ്ധ മിക്കയാളുകളും സ്വന്തം വീടുകളിലോ ജോലി സ്ഥലത്തോ കാണിക്കുന്നില്ല. അശ്രദ്ധമായ പെരുമാറ്റ രീതികൾ രോഗവ്യാപനത്തെ വർദ്ധിപ്പിക്കുന്നു. വീട്ടിൽ ഒരാൾക്ക് രോഗം വന്നാൽ മറ്റെല്ലാവർക്കും രോഗം പിടിപെടുമെന്ന അവസ്ഥയാണുള്ളത്. അത്ര നിഷ്പ്രയാസം സാധിക്കാവുന്ന കാര്യമല്ലെങ്കിലും, വീടുകളിലും തൊഴിൽ സ്ഥലങ്ങളിലും കൂടുതൽ മികച്ച രീതിയിൽ ജാഗ്രത പുലർത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്ന്’ അദ്ദേഹം അഭ്യർത്ഥിച്ചു.

Read Also: അങ്ങനെ ഒരു കാര്യം ആലോചിച്ചിട്ടു പോലുമില്ല: ഗ്രാമങ്ങളുടെ പേര് മാറ്റാന്‍ പോകുന്നുവെന്ന വാർത്തയ്‌ക്കെതിരെ മുഖ്യമന്ത്രി

‘ക്വാറന്റയിനിൽ കഴിയേണ്ടവർ പ്രോട്ടോകോൾ ലംഘിച്ച് പുറത്തിറങ്ങാൻ പാടില്ല. അത്തരം ലംഘനങ്ങൾ കണ്ടെത്തിയാൽ കർക്കശ നടപടി സ്വീകരിക്കും. വാക്‌സിനെടുത്തവരും രോഗം വന്നു പോയവരും കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്താതെ നോക്കേണ്ടതുണ്ട്. അവരിലും രോഗം വീണ്ടും പിടിപെടാനുള്ള സാധ്യതയെ 100 ശതമാനം തള്ളിക്കളയാൻ സാധിക്കില്ല. മാത്രമല്ല, അവർ രോഗവാഹകർ ആകാനുള്ള സാധ്യതയുമുണ്ട്. ഇക്കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് ജാഗ്രത കൈവെടിയാതെ ഇരിക്കാൻ അവർ ശ്രദ്ധിക്കണം. സമൂഹത്തിൽ പരമാവധി ആളുകൾക്ക് വാക്‌സിനേഷൻ നൽകി സാമൂഹിക പ്രതിരോധം ആർജ്ജിക്കുക എന്നതാണ് കോവിഡ് മഹാമാരിയിൽ നിന്നും മുക്തരാകാൻ നമുക്ക് മുൻപിലുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഭാര്യയെ തീകൊളുത്തി കൊന്നു: മരണം ഡെല്‍റ്റ പ്ലസ് ബാധിച്ചെന്ന് പറഞ്ഞ ഭര്‍ത്താവ് പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button