ന്യൂഡല്‍ഹി: കോവിഡ് വാക്സിന് വന്ധ്യതയുണ്ടാക്കുമെന്നതിന് ശാസ്ത്രീയ തെളിവില്ലെന്നും ഇവ സുരക്ഷിതവും ഫലപ്രദവുമാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടതാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിന് വന്ധ്യതക്ക് കാരണമാകുന്നെന്ന് വാര്‍ത്തകൾ വന്നതിനെ തുടർന്നാണ് പ്രതികരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയത്.
ഇന്ത്യയിലുള്ള ഒരു കോവിഡ് വാക്സിനും വന്ധ്യത ഉണ്ടാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ വിശദീകരണവും വന്നിട്ടുണ്ട്. വാക്സിനുകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നത് ആദ്യം മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും പരീക്ഷിച്ച് ഉറപ്പാക്കിയതാണെന്നും വിശദീകരിക്കുന്നുണ്ട്.
കോവിഡ് വാക്സിന് സുരക്ഷിതമാണെന്നും വാക്സിന് എടുക്കുന്ന അമ്മമാർ മുലയൂട്ടല്‍ നിര്‍ത്തിവെക്കേണ്ടതില്ലെന്നും ദേശീയ വാക്സിന് വിതരണ വിദഗ്ധ സമിതി (എന്‍.ഇ.ജി.വി.എ.സി) ശിപാര്‍ശ ചെയ്തിട്ടുണ്ട്. പ്രത്യുല്പാദന പ്രായത്തിലുള്ളവര്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന് ദോഷകരമാണെന്നും ചില വാര്‍ത്തകൾ പ്രചരിച്ചിരുന്നു.
Post Your Comments