തിരുവനന്തപുരം : ചരക്ക് സേവന നികുതി വകുപ്പിലെ 208 ഓഫീസ് അസിസ്റ്റന്റ് തസ്തികകള്‍ പഞ്ചായത്ത് വകുപ്പിലേക്ക് പുനര്‍വിന്യസിക്കാന്‍ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ചരക്ക് സേവന നികുതി വകുപ്പ് വരും മുമ്പ് വില്പനനികുതി വകുപ്പിലുണ്ടായിരുന്ന തസ്തികകളാണിത്.
208 ഓഫീസ് അസിസ്റ്റന്റ് തസ്തികകള്‍ക്ക് പുറമെ, നിലവിലുള്ള പതിനാല് ഒഴിവുകളുമടക്കം 222 ഒഴിവുകള്‍ പി.എസ്.സിക്ക് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത് കൂടാതെ പതിമൂന്ന് വിഭാഗങ്ങളിലായി 98 സ്ഥിരം തസ്തികകളും രണ്ട് ഹെഡ് ഷോഫര്‍ തസ്തികകളും സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Post Your Comments