ശ്രീനഗര്‍: ജമ്മു എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലെ ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡ്രോണുകള്‍ സ്‌ഫോടനം നടത്തുന്നത് കണ്ടെന്ന് രണ്ട് ജവാന്‍മാര്‍ പറഞ്ഞു. ഇവരില്‍ നിന്നും എന്‍ഐഎ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയും.
ഡ്യൂട്ടിയിലുണ്ടായിരുന്ന എയര്‍മാനും ഡിഫന്‍സ് സെക്യൂരിറ്റി കോര്‍സ് (ഡിഎസ്‌സി) ഉദ്യോഗസ്ഥനുമാണ് ഡ്രോണുകളുടെ സാന്നിധ്യത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്. ഡിഎസ്‌സി ഉദ്യോഗസ്ഥന്‍ ആക്രമണം നേരില്‍ കണ്ടിരുന്നു. ഡ്രോണുകളുടെ ശബ്ദം വ്യക്തമായി കേട്ടിരുന്നു എന്നാണ് എയര്‍മാന്‍ അറിയിച്ചത്. രണ്ട് പേരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ മുന്നോട്ടുള്ള അന്വേഷണത്തിന് സഹായമായേക്കും.
ജമ്മു വിമാനത്താവളത്തിലെ വ്യോമ മേഖലയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ വ്യോമസേനയുടെ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി ജമ്മു കശ്മീരില്‍ ഭീകരര്‍ അശാന്തി പരത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Post Your Comments