ന്യൂഡല്‍ഹി: രാജ്യത്ത് ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ട് ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഉഷ്ണ തരംഗത്തിനാണ് സാധ്യത. താപനില ഉയരുന്നതിനാല്‍ മഴ കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഡല്‍ഹി, ഹരിയാന, ചണ്ഡീഗഡ്, തെക്കന്‍ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ഉഷ്ണ തരംഗമുണ്ടാകാന്‍ സാധ്യതയുള്ളത്. ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ പ്രദേശത്തേക്ക് പാകിസ്താനില്‍ നിന്നും വീശിയടിക്കുന്ന കാറ്റാണ് ഇതിന് കാരണം.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. നിലവില്‍ 43 മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഡല്‍ഹിയിലെ താപനില. ചിലയിടങ്ങളില്‍ ഉഷ്ണവാതം ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുണ്ട്.
Post Your Comments