ചണ്ഡീഗഡ് : സബ്‌സിഡിയോടുകൂടി എയര്‍ കണ്ടീഷനറുകള്‍ വാങ്ങാൻ പുതിയ പദ്ധതിയുമായി ഹരിയാന സര്‍ക്കാര്‍. പദ്ധതിയിലൂടെ എ.സി വിലയില്‍ 59 ശതമാനം വരെ ഇളവ് ലഭിക്കും. കമ്പനികൾ നല്‍കുന്ന വിലക്കിഴിവും സര്‍ക്കാറിന്റെ സബ്‌സിഡിയും ചേര്‍ന്നാണ് കുറഞ്ഞ നിരക്കില്‍ എ.സി ലഭ്യമാക്കുക.
1.05 ലക്ഷം എ.സികളാണ് പദ്ധതി പ്രകാരം വിതരണം ചെയ്യുക. ഡെക്കാന്‍, ബ്ലൂസ്റ്റാര്‍, വോള്‍ട്ടാസ് എന്നീ എ.സി നിര്‍മാതാക്കളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഊര്‍ജ മന്ത്രി രഞ്ജിത് സിങ് ചൗട്ടാല വ്യക്തമാക്കി. ഊര്‍ജ സംരക്ഷണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. ആഗസ്റ്റ് 24 വരെ ഇതിനായി അപേക്ഷ നല്‍കാം.
പദ്ധതിയിൽ 1.5 ടണ്‍ എ.സികളാണ് നിര്‍മാതാക്കള്‍ ലഭ്യമാക്കുക. നിലവിലെ എ.സികള്‍ മാറ്റിവാങ്ങാനും പദ്ധതി വഴി സാധിക്കും. നഗരമേഖലയില്‍ എ.സി വാങ്ങുമ്പോൾ 2000 രൂപയും പഴയ എ.സി മാറ്റി വാങ്ങുമ്പോൾ 4000 രൂപയും സബ്‌സിഡി നല്‍കും. ഗ്രാമപ്രദേശങ്ങളില്‍ ഇത് 4000, 8000 എന്നിങ്ങനെയാണ് സബ്‌സിഡി.
Post Your Comments