KeralaLatest NewsNews

ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിച്ചോളും, വീണ്ടും അത് ചോദിച്ച് എന്നെ വേദനിപ്പിക്കരുത്: ജി സുധാകരന്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുധാകരന്‍ സജീവമായിരുന്നില്ലെന്നും വിമര്‍ശനപരമായ പ്രസ്താവനകള്‍ നടത്തിയെന്നും ചില അംഗങ്ങള്‍ ഉന്നയിച്ചു

ആലപ്പുഴ : ആലപ്പുഴ ജില്ലാകമ്മിറ്റിയില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിച്ചോളും അത് വീണ്ടും ചോദിച്ച് വേദനിപ്പിക്കരുതെന്ന് മുന്‍മന്ത്രി ജി സുധാകരന്‍. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നന്നായി കൊടുത്ത മാധ്യമങ്ങള്‍ക്ക് അഭിനന്ദനമെന്നും സുധാകരന്‍ പറഞ്ഞു.

ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിച്ചോളും. അവയെ കുറിച്ച് വീണ്ടും ചോദിച്ച് തന്നെ വേദനിപ്പിക്കരുത്. പത്രവാര്‍ത്ത കണ്ട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയില്‍ മുന്‍മന്ത്രി ജി. സുധാകരനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.

Reas Also : മാദ്ധ്യമ വാര്‍ത്തകളില്‍ ജഡ്ജിമാര്‍ വീണുപോകരുതെന്ന് മുന്നറിയിപ്പ് നല്‍കി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ

അമ്പലപ്പുഴ മണ്ഡലത്തില്‍ സുധാകരന്റെ പ്രവര്‍ത്തനം അനുകൂലമായിരുന്നില്ലെന്നായിരുന്നു പൊതുവികാരം. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുധാകരന്‍ സജീവമായിരുന്നില്ലെന്നും വിമര്‍ശനപരമായ പ്രസ്താവനകള്‍ നടത്തിയെന്നും ചില അംഗങ്ങള്‍ ഉന്നയിച്ചു. എന്നാൽ , മുന്‍മന്ത്രി തോമസ് ഐസക് പ്രശംസനീയമായ രീതിയില്‍ പ്രവര്‍ത്തിച്ചെന്നും അഭിപ്രായമുയര്‍ന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button